തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ കൂടി നല്‍കി. 40 ലക്ഷം രൂപ ഈ മാസം ആദ്യ വാരത...
തിരുവനന്തപുരം: കല്യാണ്‍ സില്‍ക്‌സ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപ കൂടി നല്‍കി. 40 ലക്ഷം രൂപ ഈ മാസം ആദ്യ വാരത്തില്‍ കല്യാണ്‍ സില്‍ക്‌സ് ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തിരുന്നു.
രണ്ടു കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടി.എസ് പട്ടാഭിരാമനാണ് കൈമാറിയത്. ഡയറക്ടര്‍മാരായ പ്രകാശ് പട്ടാഭിരാമന്‍, മഹേഷ് പട്ടാഭിരാമന്‍ എന്നിവരും സന്നിഹിതരായിരുന്നു.
ഈ തുക നല്കുന്നത് നമ്മെ വളര്‍ത്തി വലുതാക്കിയ ദേശത്തോടുള്ള കടമയാണെന്ന് എല്ലാവരെയും പോലെ തങ്ങളും കരുതുന്നായി ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു. തങ്ങളുടെ പ്രവൃത്തി മറ്റുള്ളവര്‍ക്കും പ്രചോദനമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
COMMENTS