ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്‍മാരുടെ 1500 മീറ്ററില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ 3:44.72 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമണിഞ്ഞു. വനിതകളുടെ 1,500 മീറ്ററില്‍ മലയാളി താരം പി.യു ചിത്ര 4:12.56 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു വെങ്കലം നേടി.ചിത്രയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡാലാണിത്. ഈ ഇനത്തില്‍ ബഹ്‌റൈന്‍ താരം കല്‍കിഡാന്‍ ബെഫ്കാഡു (4:07.88) സ്വര്‍ണവും ബഹ്‌റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.
പി.യു ചിത്ര
എണ്ണൂറുമീറ്ററില്‍ കൈവിട്ട സ്വര്‍ണമാണ് ഒന്നരകിലോമീറ്റര്‍ ഓടി ജിന്‍സണ്‍ തിരികെപ്പിടിച്ചത്. 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി നേടിയിരുന്നു.800 മീറ്ററില്‍ ഗംഭീര കുതിപ്പിലൂടെ സ്വര്‍ണം നേടിയ ഇന്ത്യയുടെ മന്‍ജീത് സിംഗിന് 1500 മീറ്ററില്‍ മെഡല്‍ നേടാനായില്ല. നാലാമനായാണ് മന്‍ജീത് ഫിനിഷ് ചെയ്തത്.
ഇന്ത്യന്‍ വനിതാ റിലേ ടീമിന്റെ ആഹ് ളാദം
മുഹമ്മദ് അനസ്, കുഞ്ഞു മുഹമ്മദ്, ആരോഗ്യ രാജീവ്, ധരുണ്‍ അയ്യാസാമി എന്നിവരായിരുന്നു പുരുഷ റിലേ ടീം അംഗങ്ങള്‍.
നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പുരുഷ വിഭാഗം ഹോക്കിയില്‍ സെമിയില്‍ പുറത്തായി. മലേഷ്യയോടാണ് തോറ്റത്.
Keywords: India, Asian Games, Jinson Johnson, PU Chitra, Manjeet Singh, Sports, Athletics
COMMENTS