കോഴിക്കോട്: നടനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ (57) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ജോ...
ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഹരിനാരായണനാണ്. നീലാകാശം പച്ചക്കടല്‍, മസാല റിപ്പബ്ലിക്, ചാര്‍ളി, കിസ്മത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
തബല-മൃദംഗ വാദകനായിരുന്നു അദ്ദേഹം. മണി അയ്യരുടെ ശിഷ്യനായ ഹരിനാരായണന്‍ കലാമണ്ഡലത്തില്‍ തബല വാദകനായി ജോലി ചെയ്തിട്ടുണ്ട്.
നാടകരംഗത്തും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും സജീവ സാന്നിധായമായിരുന്നു അദ്ദേഹം.
Highlight: Actor Harinarayanan passed away.
COMMENTS