ആലപ്പുഴ: ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനു ബോട്ടു വിട്ടുകൊടുക്കാതിരുന്ന നാലു ബോട്ടുടമകളെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം പൊലീസ...
ആലപ്പുഴ: ആലപ്പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനു ബോട്ടു വിട്ടുകൊടുക്കാതിരുന്ന നാലു ബോട്ടുടമകളെ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം പൊലീസ് അറസ്റ്റുചെയ്തു.
അഞ്ചു ബോട്ടുടമകളാണ് നിസ്സഹകരിച്ചത്. ഇവരില്‍ ഒരാളെ കിട്ടിയിട്ടില്ല.
ലേക്ക്‌സ് ആന്‍ഡ് ലഗൂണ്‍സ് ഉടമ സക്കറിയ ചെറിയാന്‍, റെയിന്‍ബോസ് ഉടമ സാലി, കോസി ഉടമ കുര്യന്‍, ആല്‍ബിന്‍ ഉടമ വര്‍ഗീസ് സോണി എന്നിവരെയാണ് അറസ്റ്റുചെയ്തത്.
തേജസ് ഉടമ സിബിയെ കിട്ടിയിട്ടില്ല. ഇയാളെ ഉടന്‍ അറസ്റ്റുചെയ്ത് ഹാജരാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി അറസ്റ്റിനു നിര്‍ദ്ദേശം കൊടുത്തത്.
രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഉടന്‍ സസ്‌പെന്റു ചെയ്യാനും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയിലെ ബോട്ടുകളുടെ ഗതാഗത നിയന്ത്രണ അധികാരിയായ പോര്‍ട്ട് സര്‍വയര്‍ ഉത്തരവാദിത്തം വേണ്ടവിധം വിനിയോഗിച്ചില്ലെന്ന് മന്ത്രി പറഞ്ഞു.
പോര്‍ട്ട് ഓഫീസറെ വിളിച്ചുവരുത്തി മന്ത്രി ശാസിക്കുകയും ചെയ്തു. ഇക്കാര്യം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് ചെയ്യാനും കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ബോട്ട് ഡ്രൈവര്‍മാരില്‍ പലരും അനധികൃതമായി ലൈസന്‍സ് സമ്പാദിച്ചവരാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം ഉടന്‍ പരിശോധിക്കാനും പോര്‍ട്ട് ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായ ചെങ്ങന്നൂരിലും ആലപ്പുഴയിലും ബാട്ടുകളുടെ അഭാവം വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
COMMENTS