സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ അതിവിപുലമായ രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമായി. രക്ഷാപ്രവര്‍ത്തനത...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ അതിവിപുലമായ രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമായി. രക്ഷാപ്രവര്‍ത്തനത്തില്‍ ഇന്നത്തെ ദിനം അതിനിര്‍ണായകമാണ്.
ഓപ്പറേഷന്‍ കരുണയുമായി സൈന്യം രംഗത്തെത്തിയിട്ടുണ്ട്. സൈന്യത്തിന്റെ എല്ലാ യൂണിറ്റുകളും സര്‍വസജ്ജരായി രംഗത്തുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു കൂടുതല്‍ സൈനിക ഹെലികോപ്ടറുകളും വിമാനങ്ങളും തയ്യാറായി നില്ക്കുകയാണ്. ഇവിടെനിന്നുള്ള രക്ഷാസംഘങ്ങള്‍ പത്തനംതിട്ട മേഖലയിലേക്കാണ് പോവുക. കൊച്ചി മേഖലയില്‍ നാവിക സേനയുടെ നേതൃത്വത്തിലാണ് രക്ഷാദൗത്യം നടക്കുന്നത്.
പലേടത്തും ഭക്ഷണവും വെള്ളവുമില്ലാതെ ജനം വലയുകയാണ്. മിക്കവര്‍ക്കും തണുപ്പുകൊണ്ടുള്ള അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. എങ്ങനെ രക്ഷിക്കണമെന്ന് ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയിലാണ് രക്ഷാപ്രവര്‍ത്തകര്‍.
പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ദുരിതമേറെയും. ആലപ്പുഴയിലും വീണ്ടും പലേടത്തും വെള്ളം കയറാന്‍ തുടങ്ങിയിട്ടുണ്ട്.
അവശ്യസാധനങ്ങളും സഹായങ്ങളും കിട്ടാതെ ക്യാമ്പുകളിലും ആളുകള്‍ നരകിക്കുന്ന അവസ്ഥയാണ്. ചില ക്യാമ്പുകളില്‍ മരണങ്ങളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
ഇതിനിടെ, വിവിധ മേഖലകളില്‍ നിന്നു മത്സ്യത്തൊഴിലാളികള്‍ വന്‍തോതില്‍ രക്ഷയ്ക്ക് എത്താന്‍ തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ ജീവനോപാധിയായ ബോട്ടുകളുമായി ഇവര്‍ ദുരന്തബാധിതരെ രക്ഷപ്പെടുത്താനായി എത്തുന്നത് വലിയ ആശ്വാസമായിട്ടുണ്ട്. പലേടത്തും രക്ഷാപ്രവര്‍ത്തനത്തിനു ബോട്ടുകള്‍ കിട്ടാത്തത് വലിയ അപര്യാപ്തതയുമാണ്.
പൊലീസും ഫയര്‍ ഫോഴ്‌സുമെല്ലാം സര്‍വസന്നാഹങ്ങളോടെയും രക്ഷാപ്രവര്‍ത്തനത്തിനു രംഗത്തുണ്ട്. പക്ഷേ, മഹാപ്രളയത്തില്‍ ഉള്ള സംവിധാനങ്ങളൊന്നും തികയാത്ത സ്ഥിതിയാണ്.
COMMENTS