സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് 22 മരണം. മിക്കവാറും എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടതോടെ, പ്രള...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് 22 മരണം. മിക്കവാറും എല്ലാ അണക്കെട്ടുകളും തുറന്നുവിട്ടതോടെ, പ്രളയസമാനമായ സ്ഥിതിയിലാണ് സംസ്ഥാനം.
സംസ്ഥാനത്തെ 22 ജലസംഭരണികളാണ് പരമാവധി സംഭരണ ശേഷി എത്തിയതോടെ തുറന്നുവിട്ടിരിക്കുന്നത്.
11 പേര്‍ ഇടുക്കിയില്‍ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലുമായി മരിച്ചു. അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരാണ് മരിച്ചത്. ആറു പേര്‍ മലപ്പുറത്തും രണ്ടു പേര്‍ കണ്ണൂരിലും ഒരാള്‍ വയനാട്ടിലും മരിച്ചു.
മലപ്പുറം: വടക്കന്‍ മലപ്പുറം ജില്ലയിലെ മലപ്പുറം ജില്ലയില്‍ മലപ്പുറം ജില്ലയില്‍ കണ്ണൂര്‍ ജില്ലയില്‍ വയനാട് ജില്ലയിലാണ് അപകടമുണ്ടായത്. 11 പേരാണ് മരിച്ചത്. ഇടുക്കിയില്‍ 11 പേരാണ് മരിച്ചത്.
26 വര്‍ഷത്തിനു ശേഷം ആദ്യമായി ഇടുക്കി അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യവും ഉണ്ടായിരിക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കിയുടെ സംഭരണശേഷിയോടടുത്ത് ജലനിരപ്പ് എത്തിയതോടെ ഇവിടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
2,403 അടിയാണ് ഇടുക്കിയുടെ സംഭരണ ശേഷി. ജലനിരപ്പ് 2400 അടിയെത്തിയിട്ടുണ്ട്. പെരിയാര്‍ നദിയുടെ തീരത്തും മറ്റ് നദീതീരങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു. മലമ്പ്രദേശങ്ങളിലേക്കും ഡാം സൈറ്റുകളിലേക്കും പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്.
കേരളം പ്രളയം നേരിടുകയാണെന്നും സമീപകാലത്തൊന്നുമില്ലാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കര, നാവിക, തീരസംരക്ഷണസേനകളുടെ സഹായം തേടിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളില്‍ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) ആറു കോളത്തെ വിന്യസിച്ചു.
വയനാട്ടില്‍ പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നാവികസേനാ ഹെലികോപ്ടര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ സെല്‍ രൂപീകരിച്ചു. വിവധ കളക്ടര്‍മാരും ഈ സെല്ലുമായി യോജിച്ചു പ്രവര്‍ത്തിക്കും.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് സമഗ്ര മെമ്മോറാണ്ടം നല്‍കുമെന്ന് വിജയന്‍ പറഞ്ഞു.
COMMENTS