കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും. ഇക്കഴിഞ്ഞ 15നാണ് വിമാനത്താവളത്തിന്റെ പ്രവര്...
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം ബുധനാഴ്ച തുറക്കും.
ഇക്കഴിഞ്ഞ 15നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. റണ്‍വേയിലും പ്രളയജലം കയറിയതിനാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതലായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് സിയാല്‍ വ്യക്തമാക്കി.
കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നാണ് ഇപ്പോള്‍ കുറച്ചു സര്‍വീസ് നടത്തുന്നത്. ഇത് ബുധനാഴ്ച അവസാനിപ്പിക്കും.
നെടുമ്പാശേരി പ്രവര്‍ത്തന സജ്ജമായ വിവരം വിമാന കമ്പനികളെ അറിയിച്ചു. ഇതോടെ, യാത്രക്കാര്‍ക്ക് കൊച്ചിയില്‍ വന്നുപോകാനുള്ള ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.
Keywords: Kerala Floods, Floods, Nedumbassery Airport, CIAL, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue
 

 
							     
							     
							     
							    
 
 
 
 
 
COMMENTS