തിരുവനന്തപുരം: തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നുമാണ് ഫേസ് ബുക്കിലൂടെ ഭീഷണിമുഴക്കിയ ആള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തക ഷാഹിന ...
തിരുവനന്തപുരം: തന്നെ ബലാത്സംഗം ചെയ്യുമെന്നും ഗര്‍ഭിണിയാക്കുമെന്നുമാണ് ഫേസ് ബുക്കിലൂടെ ഭീഷണിമുഴക്കിയ ആള്‍ക്കെതിരേ മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പൊലീസിനു പരാതി കൊടുത്തു.
രൂപേഷ് ചാത്തോത്ത് എന്നയാളാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. വടകര സ്വദേശിയായ രൂപേഷ്, കുവൈറ്റില്‍ സല്‍മിയയില്‍ അഡ്‌വാന്‍സ്ഡ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ ജീവനക്കാരനാണ്.
തനിക്കു നേരേ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങള്‍ പതിവാണ്. പക്ഷേ, ബലാത്സംഗ ഭീഷണി ആദ്യമായാണെന്ന് ഷാഹിന പറഞ്ഞു.
സ്ത്രീകളെ അവഹേളിച്ചുകൊണ്ടുള്ള രൂപേഷിന്റെ പോസ്റ്റുകളെ താന്‍ വിമര്‍ശിച്ചതാണ് പ്രകോപന കാരണമെന്ന് ഷാഹിന പറഞ്ഞു.
ലൈംഗികത ലക്ഷ്യം വച്ചു സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ കണ്ടെത്തുന്നതിന് മാധ്യപ്രവര്‍ത്തക ഇട്ട പോസ്റ്റില്‍ ഇയാള്‍ നേരത്തെ നടി പാര്‍വതിക്കെതിരായി പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരേ ഷാഹിന നടത്തിയ പരാമര്‍ശമാണ് രൂപേഷിനെ ചൊടിപ്പിച്ചത്.
തുടര്‍ന്നായിരുന്നു അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും.
ദിലീപ് നട്‌കേരിയെന്നയാള്‍ സൈബര്‍ അധിക്ഷേപത്തിന്റെ പേരില്‍ നേരത്തെ രൂപേഷിനെതിരേ കൊയിലാണ്ടി പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും ഷാഹിന പറയുന്നു.

COMMENTS