നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവു നടത്തി. ജയം പ്രളയ ദുരിതമലനുഭവിക്കുന്ന ...
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെ 203 റണ്‍സിന് തകര്‍ത്ത് മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവു നടത്തി. ജയം പ്രളയ ദുരിതമലനുഭവിക്കുന്ന കേരളത്തിലെ ജനതയ്ക്കാണ് നായകന്‍ വിരാട് കോലി സമര്‍പ്പിച്ചിരിക്കുന്നത്.
അഞ്ച് മത്സരങ്ങളുടെ പരന്പര ഇതോടെ 1-2 എന്ന നിലയിലായിലാണ്. ഇംഗ്ലണ്ട് ആദ്യ രണ്ടു ടെസ്റ്റും വിജയിച്ചിരുന്നു. ഒരു വിക്കറ്റ് മാത്രം കൈയില്‍ വച്ച് അഞ്ചാം ദിനത്തിനിറങ്ങിയ ഇംഗഌണ്ടിനെ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യ വിജയതീരത്തെത്തിക്കുകയായിരുന്നു.
ആന്‍ഡേഴ്‌സണെ വീഴ്ത്തിയാണ് അശ്വിന്‍ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. 33 റണ്‍സുമായി ആദില്‍ റഷീദ് പുറത്താകാതെ നിന്നു.
ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടു വിക്കറ്റ് നേടി ഇഷാന്ത് ശര്‍മ പിന്തുണ നല്കി. 311/9 എന്ന നിലയിലാണ് ഇംഗ്ലണ്ട് അഞ്ചാം ദിനം തുടങ്ങിയത്. ആറ് റണ്‍സ് കൂടിയാണ് അഞ്ചാം ദിനം അവര്‍ക്കു കൂട്ടിച്ചേര്‍ക്കാനായത്.
സെഞ്ചുറി നേടിയ ജോസ് ബട്‌ലറും (106) അര്‍ധ സെഞ്ചുറി നേടിയ ബെന്‍ സ്റ്റോക്‌സും (62) മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ പിടിച്ചുനിന്നത്. ണ്ടി നിരയില്‍ പൊരുതിയത്.
സെഞ്ചുറിക്ക് പിന്നാലെ ബട്‌ലര്‍ വീണു. പിന്നെ ഇംഗ്ലീഷ് ചീട്ടുകൊട്ടാരം തകര്‍ന്നടിയുകയായിരുന്നു.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ് 329, രണ്ടാം ഇന്നിംഗ്‌സ് 352/7 ഡിക്ലയേഡ്. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സ് 161, രണ്ടാം ഇന്നിംഗ്‌സ് 317.
Keywords: India, England, Nottingham, Third Test, Virat Kohli
What a brilliant gesture from #TeamIndia to ask @ACBofficials players to pose with them with the Trophy. This has been more than just another Test match #SpiritofCricket #TheHistoricFirst #INDvAFG @Paytm pic.twitter.com/TxyEGVBOU8
— BCCI (@BCCI) June 15, 2018
COMMENTS