കൊച്ചി: അണക്കെട്ടുകള്‍ തുറക്കുന്നതില്‍ അപാകമുണ്ടായെന്നും അതാണ് പ്രളയം രൂക്ഷമാകാന്‍ കാരണമെന്നും ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന...
കൊച്ചി: അണക്കെട്ടുകള്‍ തുറക്കുന്നതില്‍ അപാകമുണ്ടായെന്നും അതാണ് പ്രളയം രൂക്ഷമാകാന്‍ കാരണമെന്നും ഡി.എം.ആര്‍.സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
അണക്കെട്ടുകളില്‍ ഇങ്ങനെ വെള്ളം സംഭരിച്ചു നിറുത്തേണ്ട ആവശ്യമില്ലായിരുന്നു. നേരത്തേ തന്നെ തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും അണക്കെട്ടുകളില്‍ വെള്ളം സംഭരിച്ചു നിറുത്തേണ്ട കാര്യമില്ലായിരുന്നു.
കാലാവസ്ഥാ നിരീക്ഷണത്തിലെ അപാകവും വന്‍ പ്രളയത്തിലേക്കു കേരളത്തെ നയിച്ചുവെന്നും ശ്രീധരന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇതേസമയം, പന്ത്രണ്ടു ലക്ഷം കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യ ദുരിതാശ്വാസത്തിനു വിദേശസഹായം സ്വീകരിക്കുന്നത് അഭിമാനകരമായ കാര്യമല്ല.
ദുരിതാശ്വാസത്തിനു വേണ്ട ധനം ഇന്ത്യയുടെ പക്കല്‍ തന്നെയുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ മുന്നേറിയാല്‍ എട്ടു വര്‍ഷം കൊണ്ടു പുയിതൊരു കേരളം സൃഷ്ടിക്കാം. ഇതിനായി സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Keywords: E Sreedharan, Flood, Kerala Flood, Foreign Aid
COMMENTS