തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ വിദേശയാത്ര നടത്തിയ വനംവകുപ്പ് മന്ത്രിയെ പരസ്യമായി ശാസിച്ച് സിപിഐ. ഏറെ പ്രതിഷേധമുയര്‍ന്...
തിരുവനന്തപുരം: കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ വിദേശയാത്ര നടത്തിയ വനംവകുപ്പ് മന്ത്രിയെ പരസ്യമായി ശാസിച്ച് സിപിഐ.
ഏറെ പ്രതിഷേധമുയര്‍ന്ന മന്ത്രിയുടെ നടപടിയില്‍ ശക്തമായ തീരുമാനം ഉണ്ടാകുമെന്നു പ്രതീക്ഷിരുന്നെങ്കിലും അതുണ്ടായില്ല. സംഭവത്തില്‍ മുഖ്യമന്ത്രി പോലും പരസ്യപ്രസ്താവന ്‌നടത്തിയിരുന്നു.
പ്രളയസമയത്ത് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാതെയാണ് മന്ത്രി കെ. രാജു ജര്‍മന്‍ യാത്ര നടത്തിയത്. മന്ത്രിയുടെ നടപടി തെറ്റായിരുന്നു എന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.
എക്‌സിക്യൂട്ടീവിനു ശേഷം പാര്‍ട്ടി തീരുമാനം സെക്രട്ടറി കാനം രാജേന്ദ്രന്‍ വിശദീകരിച്ചു. മന്ത്രി വിദേശ യാത്ര പോയത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ തിരികെ വരാന്‍ ആവശ്യപ്പെട്ടു. രാജുവിനോട് പാര്‍ട്ടി വിശദീകരണവും ആവശ്യപ്പെട്ടു. അദ്ദേഹം നല്‍കിയ വിശദീകരണം എക്‌സിക്യൂട്ടിവ് ചര്‍ച്ച ചെയ്തു. മന്ത്രിയുടെ നടപടി തെറ്റാണെന്നു വിലയിരുത്തി.
വിദേശയാത്രക്കുള്ള നടപടി ക്രമങ്ങള്‍ മന്ത്രി പൂര്‍ത്തിയാക്കിയിരുന്നു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും വിദേശകാര്യമന്ത്രാലയത്തിന്റെയും അനുമതി വാങ്ങി.
ഒരുമാസം മുമ്പാണ് പാര്‍ട്ടിയുടെ അനുമതി വാങ്ങിയത്. അതിനുശേഷമാണ് പ്രളയമുണ്ടായത്. എന്നാല്‍ ആ സമയത്ത് പരിപാടിയില്‍ പങ്കെടുക്കണോ എന്നു സ്വയം ചിന്തിക്കാനുള്ള ഔചിത്യം അദ്ദേഹം കാട്ടിയില്ല.
ഇനി മുതല്‍ ഔദ്യോഗിക പരിപാടിക്കല്ലാതെ സിപിഐയുടെ ഒരു മന്ത്രിയും വിദേശത്തു പോകണ്ടെന്നു പാര്‍ട്ടി തീരുമാനിച്ചെന്നും കാനം പറഞ്ഞു.
Highlight: CPI about Forest minister KRajus German trip.

COMMENTS