പൈനാവ്: പെരുമഴയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കില്‍ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്നു. 26 വര്‍ഷതത്തിനു ശേഷമാണ്...
പൈനാവ്: പെരുമഴയില്‍ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കില്‍ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്നു. 26 വര്‍ഷതത്തിനു ശേഷമാണ് ഇവിടെ ഷട്ടര്‍ തുറക്കുന്നത്.
മൂന്നാം ഷട്ടര്‍ 50 സെന്റിമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണാണ്. ആവശ്യമെങ്കില്‍ ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തും.
നാലു മണിക്കൂറാണ് ട്രയല്‍ റണ്‍. ഒരു സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുകിപ്പോകുന്നത്. ഉച്ചയ്ക്ക് 12.30 നാണ് ഷട്ടര്‍ തുറന്നത്. സുരക്ഷയുടെ ഭാഗമായി ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതനം നിയന്ത്രണം ഏര്‍പ്പെടുത്തി.
ചെറുതോണി ഡാമിന്റെ താഴത്തുള്ളവരും ചെറുതോണി പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.
* ഇടുക്കി ആര്‍ച്ച് ഡാമിനു ഷട്ടറുകളില്ലാത്തിനാല്‍ തുറക്കുന്നത് ചെറുതോണിയിലെ ഷട്ടറുകള്‍.
* ഇന്നു രാവിലെ 11ന് ജലനിരപ്പ് 2398.88 അടിയായി. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
* രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സേനയുടെ ഒരു ഇന്‍ഫ്രന്‍ട്രി യൂണിറ്റ് പ്രദേശത്തേക്ക് തിരിച്ചു.
* പെരിയാറില്‍ ഇറങ്ങുന്നതിനും മീന്‍ പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം.
* മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നു രാവിലെ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ഷട്ടര്‍ തുറക്കാന്‍ തീരുമാനമെടുത്തു.
* നാലു മണിക്കൂര്‍ തുറക്കുന്നതിലൂടെ 0.72 ലക്ഷം ക്യുബിക് മീറ്റര്‍ ജലം നഷ്ടമാകും. അണക്കെട്ടിന്റെ ശേഷി 4.55 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം.
* നാലു മണിക്കൂര്‍ കൊണ്ടു നഷ്ടപ്പെടുന്നത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം.
* ചെറുതോണിയില്‍ നിന്നു തുറന്നുവിടുന്ന ജലം ലോവര്‍ പെരിയാറിലെത്തിച്ച് വൈദ്യുതോത്പാദനം നടത്തും.
* ലോവര്‍ പെരിയാറില്‍ നിന്നു പെരിയാറിലൂടെ ഒഴുക്കി ഭൂതത്താന്‍ കെട്ടിലെത്തിക്കും. ഭൂതത്താന്‍ അണക്കെട്ടിന്റെ 14 ഷട്ടറുകളും തുറന്നിട്ടിരിക്കയാണ്.
* ഭൂതത്താന്‍കെട്ടില്‍ നിന്ന് ഇടമലയാറിലേക്കും പിന്നീട് കാലടി, ആലുവ വഴി അറബിക്കടലിലേക്ക് ഒഴുക്കും.
* ഇതിനു മുന്‍പ് ചെറുതോണിയില്‍ അണക്കെട്ട് തുറന്നത് 1992 ഒക്ടോബറില്‍.
* ഇടമലയാര്‍ അണക്കെട്ട് രാവിലെ തുറന്നിരുന്നു. ഇടമലയാറിന്റെ നാല് ഷട്ടറുകളും തുറന്നിട്ടുണ്ട്.
Keywords: Kerala government, dam shutters, Idukki reservoir, Cheruthoni dam, KSEB, Idukki dam
COMMENTS