കൊച്ചി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡന കേസില്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്...
കൊച്ചി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെയുള്ള ലൈംഗിക പീഡന കേസില്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഈ വിവരം കോടതിയെ അറിയിച്ചത്.
പരാതിയില്‍ പറയുന്ന ആദ്യ സംഭവം 2014 ല്‍ നടന്നതിനാല്‍ പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂവെന്നും, എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചനാധികാരമാണെന്നും, തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകൂവെന്നും, കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദമാക്കി. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ബിഷപ്പിനെയും സഹായി ആന്റണി മാടശ്ശേരിയെയും ഇന്ന് ചോദ്യം ചെയ്യും. ഇതിനു പിന്നാലെ അറസ്റ്റുണ്ടാകാനും സാധ്യതയുണ്ട്.
അതേസമയം കേരളത്തില്‍ നിന്നുള്ള അന്വേഷണസംഘം ബിഷപ്പിനെ ചോദ്യംചെയ്യാന്‍ എത്തുന്നതിനു മുന്നോടിയായി ജലന്ധര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ വന്‍ പൊലീസ് വിന്യാസമാണുള്ളത്. ബിഷപ്പ് ഹൗസിന് മുന്‍പിലുള്ള റോഡിന്റെ നിയന്ത്രണം പൂര്‍ണ്ണമായും പൊലീസ് ഏറ്റെടുത്തു. വാഹന ഗതാഗതം തടഞ്ഞു.

COMMENTS