ദുബായ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്കായി യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷന...
ദുബായ്: മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്കായി യു.എ.ഇ. ഗവണ്മെന്റ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ഭാഗമായി ദുബായ് ഇമിഗ്രേഷനുമായി സഹകരിച്ച് ദുബായ് കെ.എം.സി.സി. നടത്തുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മെട്രോ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, ലേബര്‍ കേമ്പുകള്‍, ഷോപ്പിംഗ് മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങി ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഇരുപതോളം കേന്ദ്രങ്ങളില്‍ പൊതുമാപ്പിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അടങ്ങിയ ഔദ്യോഗിക ലഘുലേഖകളും ബ്രോഷറുകളും വിതരണം ചെയ്യും.
ദുബായ് മീഡിയ വിംഗ് തയ്യാറാക്കിയ ഹ്രസ്വചിത്ര പ്രദര്‍ശനം, സോഷ്യല്‍മീഡിയ പ്രചാരണം തുടങ്ങിയ വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഭയമില്ലാതെ പൊതുമാപ്പിനെ സ്വീകരിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
ഖിസൈസ് ലുലു മാളില്‍ നടന്ന ചടങ്ങില്‍ GDRFA മാര്‍ക്കറ്റിംഗ് മാനേജര്‍ ക്യാപ്റ്റന്‍ അലി അബ്ദുല്ല ശരീഫ് വളണ്ടിയര്‍മാര്‍ക്ക് ലഘുലേഖ കൈമാറി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി.പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി, ലുലു ഗ്രൂപ്പ് റീജ്യണല്‍ മാനേജര്‍ ഹുസൈഫ രൂപവാല, ഓപറേഷന്‍ മാനേജര്‍ സലിം വി.സി., ഖിസൈസ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍മാനേജര്‍ മധു പൊതുവാള്‍, ദുബായ് കെ.എം.സി.സി. ഭാരവാഹികളായ മുസ്തഫ തിരൂര്‍, ആവയില്‍ ഉമ്മര്‍ ഹാജി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
COMMENTS