കണ്ണൂര്‍: ഇരിട്ടിയില്‍ മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തില്‍ വന്‍ സ്‌ഫോടനം. ആളപായമില്ല. നാലു വാഹനങ്ങള്‍ക്കു സ്‌ഫോട...
കണ്ണൂര്‍: ഇരിട്ടിയില്‍ മുസ്ലിം ലീഗ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനില മന്ദിരത്തില്‍ വന്‍ സ്‌ഫോടനം. ആളപായമില്ല. നാലു വാഹനങ്ങള്‍ക്കു സ്‌ഫോടനത്തില്‍ കേടുപാടുണ്ട്.
ഉച്ചയ്ക്കു രണ്ടു മണിയോടെയായിരുന്നു വന്‍ സ്‌ഫോടനം. ഒരു കിലോ മീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടു.
ഏതു ഓഫീസിലാണ് പൊട്ടിത്തെറിയുണ്ടായതെന്നു സ്ഥിരീകരിച്ചിട്ടില്ല. പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും പുറപ്പെട്ടിട്ടുണ്ട്.
എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതാണെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍, സ്‌ഫോടനം തന്നെയാണ് നടന്നതെന്നു പിന്നീട് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.
Keywords: Muslim League, Iritti, Blast
COMMENTS