ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞ്, ദേശീ യ റെക്കോഡും സ്വ...
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്കു സ്വര്‍ണം. 88.03 മീറ്റര്‍ എറിഞ്ഞ്, ദേശീയ റെക്കോഡും സ്വന്തം പേരിലെ ഏറ്റവും മികച്ച ദൂരവും കുറിച്ചാണ് നീരജ് സ്വര്‍ണം ചൂടിയത്.
ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം എട്ടായി. വനിതകളുടെ ലോങ് ജംപില്‍ മലയാളി താരം നീന വരകില്‍ 6.51 മീറ്റര്‍ കടന്ന് വെള്ളി മെഡല്‍ നേടി.
ഇന്ത്യയുടെ ധരുണ്‍ അയ്യാസ്വാമി 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെള്ളി നേടി. 48.96 സമയത്തിലാണ് ഫിനിഷ് ചെയ്തത്. ഖത്തറിന്റെ അബ്ദുറഹ്മാന്‍ സാംബ ഗെയിംസ് റെക്കോര്‍ഡോടെ ഈയിനത്തില്‍ സ്വര്‍ണം നേടി. 47.66 സെക്കന്‍ഡാണ് സമയം.
വനിതകളുടെ ഹര്‍ഡില്‍സില്‍ മലയാളി താരം അനു രാഘവന്‍ 56.92 സെക്കന്‍ഡില്‍ അഞ്ചാമതായി ഫിനിഷ് ചെയ്തു നിരാശപ്പെടുത്തി.
ബാഡ്മിന്റണില്‍ പി.വി സിന്ധു ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു. സൈന നെവാള്‍ ഈ ഇനത്തില്‍ ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് യു യിങിനോടു തോറ്റു. ഇതോടെ സൈനയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഹോക്കിയില്‍ തായ്‌ലന്‍ഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സെമിയില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാട്രിക് നേടി.
Keywords: India, Asian Games, Neeraj Chopra, Hockey
COMMENTS