കൊച്ചി: ശ്രീശ്രീ രവിശങ്കറിന്റെ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ ആഗസ്റ്റ് 24 മുതല്‍ 27 വരെ ആര്‍ട് ഒഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂര്‍ണ്ണമാ...
കൊച്ചി: ശ്രീശ്രീ രവിശങ്കറിന്റെ ബാംഗ്‌ളൂര്‍ ആശ്രമത്തില്‍ ആഗസ്റ്റ് 24 മുതല്‍ 27 വരെ ആര്‍ട് ഒഫ് ലിവിംഗ് ഉന്നത പഠന പരിശീലന പദ്ധതി പൂര്‍ണ്ണമായും മലയാളത്തില്‍ നടത്തുന്നു.
''മൗനത്തിന്റെ ആഘോഷം '' എന്നു പേരിട്ട പദ്ധതിയുടെ നിയന്ത്രണം സീനിയര്‍ അഡ്വാന്‍സ്ഡ് മെഡിറ്റേഷന്‍ കോഴ്‌സ് പരിശീലക പ്രമുഖന്‍ രാജേന്ദ്രപ്രസാദിനായിരിക്കും.
ജ്ഞാനം, ധ്യാനം, ഭക്തി, യോഗ, പ്രാണായാമം , സംഗീതം , നൃത്തം , സുദര്‍ശനക്രിയ തുടങ്ങിയ മേഖലകളിലൂടെ കടന്നുപോകുന്ന പരിശീലനത്തില്‍ നേരത്തെ ആര്‍ട് ഒഫ് ലിവിങ് ഹാപ്പിനസ്സ് പ്രോഗ്രാം , ലിവിംഗ്‌വെല്‍ , വൈഎല്‍ടിപി, യെസ് പ്‌ളസ് തുടങ്ങിയവ ഏതെങ്കിലും പരിശീലനങ്ങള്‍ പൂര്‍ത്തിയായവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
ശ്രീശ്രീ രവിശങ്കറിന്റെ നിയന്ത്രണത്തില്‍ ആശ്രമത്തില്‍ നടക്കുന്ന ദേവീപൂജ, രുദ്രാഭിഷേകം , സുദര്‍ശനഹോമം, ഓണസദ്യ, ഓണാഘോഷപരിപാടികള്‍ തുടങ്ങിയവകളില്‍ പങ്കെടുക്കാനുള്ള അവസരവും ഈ പരിപാടിയില്‍ പങ്കെടുക്കുന്ന മലയാളികള്‍ക്ക് ലഭിക്കും.
പങ്കെടുക്കുന്നവര്‍ക്ക് നാല് ദിവസത്തെ താമസം, ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും .
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ നിബന്ധനകള്‍ക്ക് വിധേയമായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പ്രവേശനം ഉറപ്പാക്കേണ്ടതാണെന്ന് ആര്‍ട് ഒഫ്് ലിവിംഗ് സ്‌റ്റേറ്റ് മീഡിയ കോ ഓര്‍ഡിനേറ്റര്‍ ദിവാകരന്‍ ചോമ്പാല അറിയിച്ചു.
രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9562919182 ,9447274490 ഓണ്‍ലൈന്‍ രജിട്രേഷന്‍: https://aolic.org /onam part 2
COMMENTS