കൊച്ചി: കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ അഗ്രിപ്രണര്‍ അവാര്‍ഡ് 2018 ന് നോമിനേഷനുകള്‍ ക്...
കൊച്ചി: കാര്‍ഷിക ഭക്ഷ്യ സംസ്‌കരണ രംഗത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ അഗ്രിപ്രണര്‍ അവാര്‍ഡ് 2018 ന് നോമിനേഷനുകള്‍ ക്ഷണിക്കുന്നു.
കാര്‍ഷിക ഭക്ഷ്യസംസ്‌കരണ ചെറുകിട വ്യവസായ രംഗത്തെ ഇന്‍കുബേഷന്‍ സെന്റെറായ അഗ്രോപാര്‍ക്കാണ് അവാര്‍ഡ് നല്കുന്നത്.
കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്നനിര്‍മ്മാണം, ഭക്ഷ്യസംസ്‌കരണ വ്യവസായം, ചെറുകിടവ്യവസായം, കാര്‍ഷിക അനുബന്ധ വനിതാ സംരംഭം എന്നിവയിലെ നൂതനമായ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കിയ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.
സംരംഭക രംഗത്തെ മികച്ച പരിശീലന പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ സ്ഥാപനം. സംരംഭക സൗഹൃദ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് സഹായമായി മാറിയ മികച്ച മെന്റെര്‍ എന്നിവരെയും ആദരിക്കും.
നോമിനേഷനുകള്‍ 2018 സെപ്റ്റംബര്‍ 15 ന് മുന്‍പ് അഗ്രോപാര്‍ക്കിന്റെ പിറവം ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ, ഇമെയില്‍ വഴിയോ സമര്‍പ്പിക്കാം.
കൃഷി വിജ്ഞാനകേന്ദ്ര സീനിയര്‍ സയന്റിസ്റ്റ് ഡോ:ഷിനോജ് സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തില്‍ ഡോ: ബിന്‍സി തോമസ്, സ്രുധീര്‍ ബാബു എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തുകയെന്ന് ചെയര്‍മാന്‍ ബൈജു നെടുങ്കേരി പറഞ്ഞു.
ഇമെയില്‍> agroparkpvm@gmail.com ഫോണ്‍> 04852242310
COMMENTS