പാലക്കാട്: ട്രക്കിങ്ങിനിടെ യുവാവ് മലയില്‍ നിന്നു വീണ് മരിച്ചു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകന്‍ കൃഷ്ണദാസ് (29) ആ...
പാലക്കാട്: ട്രക്കിങ്ങിനിടെ യുവാവ് മലയില്‍ നിന്നു വീണ് മരിച്ചു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകന്‍ കൃഷ്ണദാസ് (29) ആണ് മരിച്ചത്.
തിങ്കളാഴ്ചയാണ് കഞ്ചിക്കോട് കൊട്ടാമുട്ടി വടശ്ശേരിമലയില്‍ വച്ച് അപകടം നടന്നത്. സുഹൃത്തുക്കളോടൊപ്പമാണ് കൃഷ്ണദാസ് വനത്തില്‍ ട്രക്കിങ്ങിനു പോയത്. തിരിച്ചിറങ്ങുന്നതിനിടെയാണ് കാല്‍ വഴുതി വീണത്.
പാറക്കെട്ടില്‍ തലയിടിച്ച് വീണ കൃഷ്ണദാസ് വനത്തിനുള്ളിലെ മരക്കൂട്ടില്‍ തള്ളി നിന്നു. സുഹൃത്തുക്കള്‍ താഴെയിറക്കി ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Highlight: Youth died in accident
COMMENTS