ഗ്രീസ്മാന്‍...പോഗ്ബ... എംബാപ്പെ... ഫ്രാന്‍സ്.... ഷാജി ജേക്കബ് ഗ്രീസ്മാന്റെ സെറ്റ് പീസ് മികവും പോള്‍ പോഗ്ബയുടെയും പത്തൊമ്പതുകാരന്‍ ...
ഗ്രീസ്മാന്‍...പോഗ്ബ... എംബാപ്പെ... ഫ്രാന്‍സ്....
ഷാജി ജേക്കബ്
ഗ്രീസ്മാന്റെ സെറ്റ് പീസ് മികവും പോള്‍ പോഗ്ബയുടെയും പത്തൊമ്പതുകാരന്‍ കിലിയാന്‍ എംബാപ്പെയുടെയും വ്യക്തിഗത മികവും ക്രൊയേഷ്യയ്ക്കു താങ്ങാവുന്നതിലപ്പുറമായിരുന്നു. ഗോള്‍ മഴ കണ്ട ഫൈനലില്‍ ക്രൊയേഷ്യയെ 4-2നു തകര്‍ത്ത് ഫ്രാന്‍സ് രണ്ടാം തവണ ലോകകപ്പ്ഉയര്‍ത്തി.
1998-നു ശേഷം ലോകകപ്പ് വീണ്ടും ഫ്രാന്‍സിലേക്ക്. ഇടവേളയില്‍ 2-1-നു മുന്നിട്ടു നിന്ന ഫ്രാന്‍സിനു വേണ്ടി ഗ്രീസ്മാനും പോഗ്ബയും എംബാപ്പെയും ഓരോ ഗോള്‍ വീതം നേടി. ഫ്രാന്‍സിന്‍െ ആദ്യ ഗോള്‍ മാന്‍സുകിച്ചിന്റെ വക സെല്‍ഫ് ഗോളായിരുന്നു. പെരിസിച്ചും മാന്‍സുകിച്ചും ക്രൊയേഷ്യയുടെ ആശ്വാസ ഗോളുകള്‍ നേടി.
എംബാപ്പെയെ അനുമോദിക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മക്രോണ്‍ സമീപം ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊലിന്ദ ഗ്രാബര്‍ കിതാരോവിക്
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ചത് ക്രൊയേഷ്യയായിരുന്നു. ആദ്യ 17 മിനിറ്റും ഫ്രാന്‍സിനെ തങ്ങളുടെ ബോക്‌സിലേക്ക് അടുപ്പിക്കാതെ നിരന്തരം ആക്രമിച്ച ക്രൊയേഷ്യക്ക് അപ്രതീക്ഷിതമായാണ് 18-ാം മിനിറ്റില്‍ തിരിച്ചടി ലഭിച്ചത്. വലതു വിംഗില്‍ 30 വാര അകലെ ലഭിച്ച ഫ്രീ കിക്ക്ഗ്രീസ്മാന് ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് ഉയര്‍ത്തി വിട്ടു. പോഗ്ബയ്ക്കും വാരനെയ്ക്കും ഇടയില്‍ ഉയര്‍ന്നു ചാടിയ മാന്‍സുകിച്ചിന്റെ തലയിലുരുമ്മി പന്ത് വലയില്‍. ഫ്രാന്‍സ് 1-0. ലോകകപ്പ് ഫൈനലിലെ ആദ്യ സെല്‍ഫ് ഗോള്‍.
ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള സുവര്‍ണ പന്ത് ക്രൊയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ച് നേടി. ടോപ് സ്‌കോറര്‍ക്കുള്ള സുവര്‍ണ പാദുകം ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌ന്. ബല്‍ജിയം ഗോളി തിബൗ കോര്‍ട്വാ മികച്ച ഗോളിക്കുള്ള സുവര്‍ണ ഗ്ലൗ സ്വന്തമാക്കി. കിലിയാന്‍ എംബാപ്പെ ആണ് മികച്ച യുവതാരം.
പാരീസിലെ ആഘോഷരാവ്
37-ാം മിനിറ്റില്‍ പെരിസിച്ച് പക്ഷേ, വില്ലനായി മാറി. ബോക്‌സില്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പെരിസിച്ചിന്റെ കൈയില്‍ തട്ടി. റഫറി വി.എ.ആര്‍ സഹായം തേടി. പെനാല്‍റ്റി കിക്ക് ഗ്രീസ്മാന്‍ അനായാസം വലയിലാക്കിയതോടെ ഫ്രാന്‍സ് വീണ്ടും മുന്നില്‍ (2-1). പിന്നീടു ഫ്രാന്‍സിനു തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഈ രണ്ടു പ്രതിരോധ പിഴവുകളാണ് ക്രൊയേഷ്യയുടെ വിധി നിര്‍ണയിച്ചത്.
രണ്ടാം പകുതിയില്‍, അതുവരെ പമ്മി നിന്ന എംബാപ്പെ ഉണര്‍ന്നതോടെ ഫ്രാന്‍സ് ആഞ്ഞടിച്ചു. 59-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിന്റെ വക്കില്‍ നിന്നുള്ള തകര്‍പ്പന്‍ ഷോട്ടിലൂടെ പോള്‍ പോഗ്ബ ലീഡുയര്‍ത്തി (3-1). ഗ്രീസ്മാനും എംബാപ്പെയും ഒത്തുചേര്‍ന്നു നടത്തിയ നീക്കത്തിന്റെ ഫലമായിരുന്നു ഇത്.
പൊരുതി, പക്ഷേ.... ക്രൊയേഷ്യന്‍ ടീമിന്റെ വിഷാദം
നേടിയെങ്കിലും കൂടുതലായി ഒന്നും അവര്‍ക്കു ചെയ്യാന്‍ കഴിഞ്ഞില്ല.
Keywords: world cup, Foot ball, Final
COMMENTS