നിഷ്‌നി: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സെമിയില്‍ കടന്നു. മടക്കമില്ലാത്ത രണ്ട് ഗോള...
നിഷ്‌നി: റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്ത് മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് സെമിയില്‍ കടന്നു. മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വേയെ ഫ്രാന്‍സ് തകര്‍ത്തത്.
അറുപത്തിയൊന്നാം മിനിട്ടിലാണ് ആദ്യ ഗോള്‍ പിറന്നത്. ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ നിന്ന് റാഫേല്‍ വരാനേ ഹെഡറിലൂടെ ഗോള്‍ വല കുലുക്കി.
അറുപത്തിയൊന്നാം മിനുട്ടില്‍ പ്രതിരോധത്തിന്റെ വിടവിലൂടെ ബോള്‍ പറത്തി ഗ്രീസ് മാന്‍ രണ്ടാമത്തെ ഗോളും നേടി.
ഫ്രാന്‍സിന്റെ രണ്ടു ഗോള്‍ പിറന്നതിനു ശേഷവും ഗോളടിക്കാനുള്ള സമയം ഉറുഗ്വേക്കുണ്ടായിരുന്നു. എന്നാല്‍, അതിനുള്ള ശ്രമവും ശേഷിയും ഉറുഗ്വേക്കുണ്ടായിരുന്നില്ല.
റഷ്യന്‍ ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ടീമാണ് ഫ്രാന്‍സ്.
Highlight: World cup 2018 France vs Uruguay
COMMENTS