കൊച്ചി: തനിക്കെതിരെ ഉണ്ടായ സ്ത്രീപീഡനക്കേസിനെക്കുറിച്ച് ആദ്യമായി നടന്‍ ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചു. കോടതിയില്‍ വിചാരണയ...
കൊച്ചി: തനിക്കെതിരെ ഉണ്ടായ സ്ത്രീപീഡനക്കേസിനെക്കുറിച്ച് ആദ്യമായി നടന്‍ ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് സംസാരിച്ചു. കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ ഒന്നും സംസാരിക്കാനാവില്ല എന്ന മുഖവുരയോടെയാണ് ഉണ്ണി മുകുന്ദന്‍ സംസാരിച്ചത്.
തനിക്കെതിരെ കേസുണ്ടായ സമയം തന്റെ പോസിറ്റീവ് സമയമാണെന്ന് ഉണ്ണി പറഞ്ഞു. ഈ സംഭവത്തോടെ തന്റെ യഥാര്‍ത്ഥ കൂട്ടുകാര്‍ ആരൊക്കെയാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാല്‍ തന്നെ ഈ കേസുമായി ബന്ധപ്പെട്ട എല്ലാവരോടും നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. ഈ സംഭവത്തോടെ തന്റെ ജീവിതത്തിലുണ്ടായിരുന്ന എല്ലാ നെഗറ്റിവിറ്റിയും പോയെന്നും ഉണ്ണി വ്യക്തമാക്കുന്നു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണി മുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് സിനിമാക്കഥ പറയാന്‍ ചെന്ന തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് കേസ് നല്‍കിയത്. ഇതിനെതിരെ ഉണ്ണി മുകുന്ദനും പരാതി നല്‍കിയിരുന്നു. യുവതി പറയുന്നത് അസത്യമാണെന്നും 25 ലക്ഷം രൂപ തരണമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ഉണ്ണിയുടെ പരാതി.
COMMENTS