തിരുവനന്തപുരം: ഏറെ വിവാദമായിരുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാര്‍ക്ക് വധ ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ...
തിരുവനന്തപുരം: ഏറെ വിവാദമായിരുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ ഒന്നും രണ്ടും പ്രതികളായ പൊലീസുകാര്‍ക്ക് വധ ശിക്ഷ. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളായ ജിത കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇതുകൂടാതെ രണ്ടു ലക്ഷം രൂപ വീതം പിഴയും ഇവര്‍ക്ക് വിധിച്ചിട്ടുണ്ട്.
കേസിലെ നാലും അഞ്ചും പ്രതികള്‍ക്ക് രണ്ടു വകുപ്പുകളിലായി മൂന്നു വര്‍ഷം വീതം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതായത് ഇരുവരും ആറു വര്‍ഷം തടവു ശിക്ഷ അനുഭവിക്കണം. ആറാം പ്രതിക്ക് മൂന്നു വര്‍ഷം തടവു ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഈ കേസിലെ മൂന്നാം പ്രതി സോമന്‍ വിചാരണവേളയില്‍ മരണമടഞ്ഞിരുന്നു.
2005 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരുടെ മര്‍ദ്ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം കേസിലെ പ്രതികളായ അഞ്ചു പൊലീസുകാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സര്‍വ്വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് വധശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.

COMMENTS