ദുബായ് : രേഖകള്‍ ശരിയാക്കി സ്വയം രക്ഷിക്കൂ എന്ന സന്ദേശവുമായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ഇന്നുമുതല്‍ നിലവില്‍ വന്നു. ഒക്ടോ...
ദുബായ് : രേഖകള്‍ ശരിയാക്കി സ്വയം രക്ഷിക്കൂ എന്ന സന്ദേശവുമായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു മാപ്പ് ഇന്നുമുതല്‍ നിലവില്‍ വന്നു. ഒക്ടോബര്‍ 31 വരെ മാപ്പു കാലാവധിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
രേഖകള്‍ ശരിയാക്കി നാട്ടിലേക്കു പോകാനോ, യുഎഇയില്‍ തുടരാനോ അനുവദിക്കുന്നതാണ് മാപ്പ്. ശിക്ഷാനടപടിയുണ്ടാവില്ല.
എന്നാല്‍, ഇക്കുറി പൊതുമാപ്പിന്റെ ആനുകൂല്യം തേടുന്ന ഇന്ത്യക്കാരുടെ എണ്ണം കുറവാണെന്നാണ് ലഭിക്കുന്ന വിവരം.
2012ല്‍ പൊതു മാപ്പ് പ്രഖ്യാപിച്ചപ്പോള്‍ 62,000 ഇന്ത്യക്കാര്‍ അതിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു.
പൊതു മാപ്പു കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്നവര്‍ക്കു കനത്ത പിഴയും ശിക്ഷയും നേരിടേണ്ടിവരുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
COMMENTS