കൊച്ചി: മഹാരാജാസ് കോളേജില്‍ നരാധന്മാര്‍ മൃഗീയമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനെത്തിയ ബിജെപി എംപി സുരേഷ് ഗോപി...
കൊച്ചി: മഹാരാജാസ് കോളേജില്‍ നരാധന്മാര്‍ മൃഗീയമായി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാനെത്തിയ ബിജെപി എംപി സുരേഷ് ഗോപി നാടാകെ പുഞ്ചിരിതൂകി നടന്നു നാട്ടുകാരുമൊത്തു സെല്‍ഫിയെടുത്തത് വന്‍ വിവാദമായി.
അഭിമന്യുവിന്റെ വീട്ടുകാര്‍ക്കു പോലും സിനിമാനടന്റെ പ്രവൃത്തിയില്‍ അമര്‍ഷമുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞത്.
സുരേഷ് ഗോപി സിനിമാതാരമായതുകൊണ്ടുതന്നെ അദ്ദേഹമെത്തിയപ്പോള്‍ ആളുകൂടി. ആള്‍ക്കൂട്ടത്തിന്റെ ആരവം കണ്ടപ്പോള്‍ വന്നത് മരണവീട്ടിലേക്കാണെന്നു സുരേഷ് ഗോപിയും മറന്നതുപോലെ.
ചുറ്റിനും കൂടിയവര്‍ക്കെല്ലാം സെല്‍ഫി വേണം. ആഘോഷമായി എംപിയും നിന്നുകൊടുത്തു. ഇതോടെയാണ് പ്രതിഷേധം അണപൊട്ടിയത്. വട്ടവടയിലേക്ക് സുരേഷ് ഗോപി ടൂര്‍ വരികയായിരുന്നുവെന്നാണ് വിഷ്ണുവിന്റെ സുഹൃത്തുക്കള്‍ അമര്‍ഷത്തോടെ പറഞ്ഞത്.
രാഷ്ട്രീയവിശ്വാസം എന്തുതന്നെയായാലും അഭിമന്യുവിന്റെ ജീവത്യാഗം രാജ്യത്തെ വര്‍ഗീയതയ്‌ക്കെതിരായ ബലിയാണെന്നു സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിക്കെതിരായി സമൂഹമാധ്യമങ്ങളിലും രോഷം അണപൊട്ടുകയാണ്. ആശ്വസിപ്പിക്കാനെത്തിയയാള്‍ വില്ലനായി മാറിയതോടെ ബിജെപി പ്രാദേശിക ഘടകവും വെട്ടിലായിരിക്കുകയാണ്.
വട്ടവടയിലെ രാഷ്ട്രീയം അനുവദിക്കുമെങ്കില്‍ അവിടുത്തെ സ്‌കൂള്‍ നവീകരണത്തിന് ഉള്‍പ്പെടെ വന്‍ സഹായം നല്കാമെന്നും എംപി വാഗ്ദാനം ചെയ്തിട്ടുണ്ട്.
Keywords: Suresh Gopi, Vattavada, Abhimanyu, Selfie
COMMENTS