സ്വന്തം ലേഖകന്‍ ഇതൊരു സാധാരണ വാര്‍ത്തയല്ല. കേരളത്തിലെ ആതുരാലയങ്ങളില്‍ നടക്കുന്ന കൊള്ളയുടെയും കൈപ്പിഴവുകളുടെയും നടുക്കുന്ന നേര്‍ചിത്രമാ...
സ്വന്തം ലേഖകന്‍
ഇതൊരു സാധാരണ വാര്‍ത്തയല്ല. കേരളത്തിലെ ആതുരാലയങ്ങളില്‍ നടക്കുന്ന കൊള്ളയുടെയും കൈപ്പിഴവുകളുടെയും നടുക്കുന്ന നേര്‍ചിത്രമാണ്. ഇതിനര്‍ത്ഥം എല്ലാ ആശുപത്രികളും ഇങ്ങനെയാണെന്നുമല്ല.
ഇതോടൊപ്പമുള്ള ചിത്രം അറപ്പുളവാക്കുന്നതാണ്. കാണാന്‍ ആരും ഇഷ്ടപ്പെടാത്ത ഒന്നും. പക്ഷേ, ഒരു ഡോക്ടറുടെ വിവരക്കേടും പറ്റിപ്പോയ പിഴവ് മറയ്ക്കാന്‍ നടത്തിയ വൃഥാശ്രമങ്ങളും കൊണ്ട് ഒരു മനുഷ്യനു നഷ്ടപ്പെട്ട അവയവമാണ് നിങ്ങളുടെ മുന്നില്‍ വെട്ടിവച്ചിരിക്കുന്ന ഈ കാല്‍ കഷണം.
പതിനേഴിനു തന്നെ വെരിക്കോസ് വെയിന്‍ നീക്കം ചെയ്തു. അതിനു ശേഷം ഒബ്‌സര്‍വേഷന്‍ റൂമിലേക്കു മാറ്റി. ഒരാഴ്ചയായിട്ടും വേദന കുറയുന്നില്ല. കാലിലെ ചര്‍മം പതുക്കെ കറുക്കാന്‍ തുടങ്ങി. പിന്നീട് അത് അഴുകി ദുര്‍ഗന്ധം വരാന്‍ തുടങ്ങി.
കാലില്‍ രക്തയോട്ടം വരുന്നതോടെ പ്രശ്‌നമെല്ലാം മാറുമെന്നും ഭയക്കാനില്ലെന്നുമാണ് സര്‍ജറി ചെയ്ത ഡോ. എബ്രഹാം ഉറപ്പുകൊടുത്തതെന്ന് സുരേന്ദ്രന്റെ മരുമകന്‍ ഷെനി പറയുന്നു. പക്ഷേ, നാള്‍ക്കുനാള്‍ കസുരേന്ദ്രന്റെ വേദനയും മുറിവിലെ ദുര്‍ഗന്ധവും കൂടിക്കൂടി വന്നു. അപ്പോഴും കാര്യങ്ങളെല്ലാം നിയന്ത്രണത്തിലാണെന്നും ഭയക്കാനില്ലെന്നുമുള്ള നിലപാടിലായിരുന്നത്രേ ഡോക്ടര്‍.
ഇതിനിടെ, സുരേന്ദ്രന്‍ കിടന്ന പോസ്റ്റ് ഓപ്പറേറ്റീവ് വാര്‍ഡില്‍ മുറിവില്‍ നിന്നുള്ള ദുര്‍ഗന്ധം അസഹ്യമായി. സര്‍ജറി കഴിഞ്ഞെത്തുന്ന മറ്റു രോഗികളെയും കിടത്തുന്നത് ഈ വാര്‍ഡിലാണ്. ഈ വിഷയം ആരോ പത്രലേകഖകരെ അറിയിച്ചു. രോഗിയുടെ ശരീരത്തിലെ ദുര്‍ഗന്ധം നിമിത്തം മറ്റുള്ളവര്‍ക്കു കിടക്കാനാവുന്നില്ലെന്നും ഇന്‍ഫെക്ഷനു സാധ്യതയെന്നും പറഞ്ഞ് ഒരു പത്രത്തിന്റെ പ്രാദേശിക പേജില്‍ വാര്‍ത്തവന്നു.
ഇതോടെ, ഒരു മുറി തരപ്പെടുത്തി സുരേന്ദ്രനെ ഡോക്ടര്‍ അവിടേക്കു മാറ്റി. പഴുപ്പു കൂടുകയാണെന്നും ഇനിയിപ്പോള്‍ പാദം മുറിക്കണമെന്നുമായി ഡോക്ടര്‍. എന്നാല്‍, മെഡിക്കല്‍ കോളേജിലോ മറ്റോ പോകാമെന്നായി സുരേന്ദ്രനും ബന്ധുക്കളും.
മറ്റൊരു ആശുപത്രിയില്‍ പോകേണ്ടെന്നും താന്‍ തന്നെ ശരിപ്പെടുത്താമെന്നും ഡോക്ടര്‍ നിര്‍ബന്ധം പിടിച്ചുവെന്നു ഷെനി പറയുന്നു. സുരേന്ദ്രന്റെ മുറിവ് ഭേദമായി അദ്ദേഹം നടന്നു വീട്ടില്‍ പോയില്ലെങ്കില്‍ തന്റെ കാല്‍ തന്നെ മുറിച്ചു കളയാമെന്നു വരെ ഡോക്ടര്‍ വീമ്പിളക്കിയത്രേ. സുരേന്ദ്രനു കുഴപ്പമൊന്നുമില്ലെന്നു ബന്ധുക്കളെ ബോധ്യപ്പെടുത്താനായി അദ്ദേഹത്തെ നിര്‍ബന്ധിപ്പിച്ചു മറ്റുള്ളവരുടെ കൈത്താങ്ങോടെ ആശുപത്രി വരാന്തയില്‍ നടത്തിക്കുകയും പതിവായിരുന്നു.
ഇതിനിടെ, സുരേന്ദ്രനു വേദന അസഹ്യമായി. അതു രക്തയോട്ടം കൂടുന്നതിന്റെ ലക്ഷണമാണെന്നും ശുഭലക്ഷണമായി കരുതണമെന്നുമായിരുന്നു ഡോക്ടറുടെ ഉപദേശം. ഇതോടെ, സുരേന്ദ്രനും ബന്ധുക്കള്‍ക്കും ചെറിയ പ്രതീക്ഷ കൈവന്നു.
പക്ഷേ, വേദനയും ദുര്‍ഗന്ധവും നാള്‍ക്കുനാള്‍ കൂടുകയായിരുന്നു. ഇതോടെ, ഡോക്ടര്‍ വീണ്ടും വാക്കുമാറി. മുട്ടിനു താഴെ വച്ചു മുറിക്കണമെന്നായി ഡോക്ടര്‍. എന്നാല്‍, മെഡിക്കല്‍ കോളേജിലേക്കു പോകാമെന്നു ബന്ധുക്കള്‍ ശഠിച്ചു. പുറത്തു പോയാല്‍ മുട്ടിനു മുകളില്‍ മുറിക്കുമെന്നും താനാണെങ്കില്‍ മുട്ടിനു താഴെ മുറിച്ചു ശരിപ്പെടുത്തുമെന്നുമായി ഡോക്ടര്‍.
കാല്‍ മുറിക്കുന്നുവെങ്കില്‍ അതു മറ്റേതെങ്കിലും ആശുപത്രിയിലേ ചെയ്യൂ എന്ന നിലപാടിലായി ബന്ധുക്കള്‍. അപ്പോഴും താന്‍ തന്നെ എല്ലാം ശരിയാക്കി വിടാമെന്ന നിലപാടിലായിരുന്നു ഡോക്ടര്‍. മറ്റൊരു ആശുപത്രിയിലേക്കു സുരേന്ദ്രനെ മാറ്റാതിരിക്കാന്‍ ഡോക്ടര്‍ പല ഒഴികഴിവുകളും പറഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടെ, 15 കുപ്പി രക്തവും മൂന്നു കുപ്പി പഌസ്മയും സുരേന്ദ്രനു നല്കിയിരുന്നു.
മുറിവ് സങ്കീര്‍ണമായതോടെ, ബന്ധുക്കളെയും നഴ്‌സുമാരെയും പുറത്താക്കി ഡോക്ടര്‍ നേരിട്ടായിരുന്നു മുറിവു വച്ചുകെട്ടിയിരുന്നത്. തന്റെ കൈപ്പിഴ നഴ്‌സുമാര്‍ അറിയുമെന്ന ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തിരുന്നതെന്നാണ് കരുതുന്നത്. വേദനയെടുത്തു പുളയുന്ന സുരേന്ദ്രന് കട്ടില്‍ കിടക്കാന്‍ മാത്രമേ അനുമതിയുള്ളൂ. അതുകൊണ്ടു തന്നെ തന്റെ കാലിന്റെ അവസ്ഥ സുരേന്ദ്രന്‍ അറിഞ്ഞിരുന്നില്ല.
സുരേന്ദ്രന്റെ ബന്ധുക്കള്‍ മുറിവു കാണമെന്നു വാശിപിടിച്ചപ്പോള്‍ ഭാര്യയെ അകത്തു കയറ്റി പാദം മാത്രം കെട്ടു മാറ്റി മുറിവു കാട്ടിക്കൊടുത്തു. അതുകൊണ്ടു തന്നെ അതിനു മുകളിലേക്കുള്ള ഭീകരാവസ്ഥയെക്കുറിച്ചു ഭാര്യ അറിഞ്ഞതുമില്ല.
മുറിവില്‍ പുഴു വന്നിരുന്നുവെന്നും ബന്ധുക്കള്‍ക്കു സംശയമുണ്ട്. ബന്ധുക്കളെക്കൊണ്ട് പല തവണ വിനാഗിരി വാങ്ങിച്ചിരുന്നു. ഇതെന്തിനെന്നു നഴ്‌സുമാര്‍ക്കും സംശയമുണ്ടായിരുന്നു. ബീറ്റാഡിനൊപ്പം വിനാഗിരിയും ചേര്‍ത്തായിരുന്നത്രേ അഴുകിപ്പൊയ്‌ക്കൊണ്ടിരുന്ന മാംസത്തിനുമേല്‍ തേച്ചിരുന്നത്. ഇതു തേയ്ക്കുന്ന നേരം സുരേന്ദ്രന്‍ വേദനകൊണ്ടു പുളയുമായിരുന്നു.
ഒടുവില്‍ ഗത്യന്തരമില്ലാതെ കഴിഞ്ഞ ദിവസം കാല്‍ മുറിക്കുകയല്ലാതെ വഴിയില്ലെന്നു ഡോക്ടര്‍ സമ്മതിച്ചു. ഇതോടെ, ബന്ധുക്കള്‍ മറ്റൊരു ആശുപത്രിയില്‍ പോകാന്‍ തന്നെ ഉറച്ചു. പിന്തിരിപ്പിക്കാന്‍ ഡോക്ടര്‍ ശ്രമിച്ചുവെങ്കിലും ബന്ധുക്കള്‍ വഴങ്ങിയില്ല.
അങ്ങനെ, ഏതാണ്ട് മൂന്നു മാസത്തിനു ശേഷം ജൂലായ് 10ന് സുരേന്ദ്രനെ കൊല്ലത്തെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അവിടെ ചെന്നു കാലിലെ കനത്ത ബാന്‍ഡേജ് അഴിച്ചു കണ്ടതും നഴ്‌സുമാര്‍ ഇറങ്ങിയോടി. അസഹ്യമായ ദുര്‍ഗന്ധവും പേടിപ്പെടുത്തുന്നതുമായിരുന്നു കാഴ്ച. കെട്ടിനകത്തുനിന്നു ദ്രവിച്ചൊരു ബ്‌ളേഡും കിട്ടി. എത്രയും വേഗം കാല്‍ മുറിച്ചു നീക്കിയില്ലെങ്കില്‍ രോഗിയുടെ ജീവന്‍ തന്നെ അപകടത്തിലാവുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എല്ലു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മാംസമെല്ലാം അഴുകിപ്പോയിരുന്നു. ഈ നിലയിലുള്ള രോഗിയെ ആയിരുന്നു പല ദിവസങ്ങൡും ഡോക്ടര്‍ ബലം പ്രയോഗിച്ചു നടത്തിച്ചിരുന്നത്. രോഗിക്ക് കുഴപ്പമൊന്നുമില്ലെന്നു ബന്ധുക്കളെ ബോധ്യപ്പെടുത്താനായിരുന്നു നടത്തം.
പിറ്റേന്നു രാവിലെ തന്നെ കാല്‍ മുറിച്ചു നീക്കി. കാല്‍ നഷ്ടപ്പെട്ടെങ്കിലും വേദനയുടെ വലിയൊരു പര്‍വം കടന്നതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രന്‍ ഇപ്പോള്‍. കുറേ നാളിനു ശേഷം അദ്ദേഹം ആശ്വാസത്തോടെ അല്പം കഞ്ഞി കുടിക്കുകയും ചെയ്തു.
ബസ്സില്‍ നിന്നിറങ്ങി നടന്ന് ആശുപത്രിയിലേക്കു പോയ സുരേന്ദ്രന്‍ ഇനി ആംബുലന്‍സില്‍ വേണം വീട്ടിലേക്കു മടങ്ങാന്‍. പരസഹായമില്ലാതെ ഇനി ജീവിതവും അസാദ്ധ്യം.
ഇനി പറയൂ, ഇത്തരം ഡോക്ടര്‍മാര്‍ക്കെതിരേ പ്രതികരിക്കാന്‍ സമൂഹത്തിനു ബാധ്യതയില്ലേ...
സുരേന്ദ്രന് ഐക്യദാര്‍ഢ്യമറിയിക്കാന്‍ 7025443003
എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സാധാരണ സ്വകാര്യ മേഖലയിലെ ആശുപത്രിയിലാണ് നമ്മൾ ഇങ്ങനെയുള്ള സംഭവങ്ങൾ നടന്നതായി അറിയുന്നത്.... ഇത് ഇത്തിരി കടന്ന കൈയ്യായി പോയി... അയാൾക്ക് പറ്റില്ലെങ്കിൽ അയാൾക്ക് മുകളിലോട്ട് ഡോക്ടർമാരെയോ ഹോസ്പിറ്റലിനേയോ സഹായം തേടാമായിരുന്നു... മനുഷ്യൻ മാർക്കും ഇത്തരത്തിലുള്ള ക്രൂരമായ അനുഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കട്ടെ...
ഈ വാര്‍ത്തയോടു പ്രതികരിക്കാന്‍ നാമോരുത്തര്‍ക്കും ബാധ്യതയുണ്ട്...
നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ആൾ നമ്മളെ ചികില്സിക്കുന്ന ഡോക്ടർ ആണ് എത്ര സഹിക്കാനാകാത്ത വേദനയിലും ആ ഡോക്ടർ ന്റെ വാക്കുകളെ നമ്മൾ വിശ്വസിക്കും ...... അങ്ങനെ വിശ്വസിച്ചതിന്റെ അനിന്തര ഫലമായി നഷ്ടപെട്ടത് എന്റെ കൊച്ചച്ഛന്റെ ഒരു കാൽ ആണ്
Keywords: Surendran, Ramarao Memmorial Hospital, Paravoor, Kollam, Varicose Vein
COMMENTS