പെരുമ്പാവൂര്‍: കോളജ് വിദ്യാര്‍ത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റു മരിച്ചു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാടാണ് സംഭവം. ബംഗാള്‍ സ്...
പെരുമ്പാവൂര്‍: കോളജ് വിദ്യാര്‍ത്ഥിനി ഇതരസംസ്ഥാന തൊഴിലാളിയുടെ കുത്തേറ്റു മരിച്ചു. പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാടാണ് സംഭവം. ബംഗാള്‍ സ്വദേശി ബിജുവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ (19) ആണ് കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജില്‍ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയാണ് നിമിഷ.
രാവിലെ പത്തുമണിയോടെയാണ് സംഭവം. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചത്. മുത്തശ്ശിയുടെ മാലപൊട്ടിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് നിമിഷയ്ക്കു കുത്തേറ്റത്.
നിമിഷയെ ആക്രമിക്കുന്നതു കണ്ടുതടയാനെത്തിയ പിതൃസഹോദരന്‍ ഏലിയാസിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഏലിയാസ് രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബിജുവിനെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. അതിനിടെ നാട്ടുകാരുടെ ആക്രമണം ഭയന്ന് എഴുപതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.
നിയമവിദ്യാര്‍ത്ഥി ക്രൂരമായി കൊലചെയ്യപ്പെട്ട സ്ഥലത്തിനടുത്താണ് സംഭവം നടന്നത്. കേരളത്തില്‍ ഏറ്റവും അധികം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് പെരുമ്പാവൂര്‍.
Highlight: College student has been stabbed to death by migrant labourer

COMMENTS