കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള അധ്യക്ഷനാകുന്നത...
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷനായി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയെ തിരഞ്ഞെടുത്തു. ഇതു രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള അധ്യക്ഷനാകുന്നത്. 2003-2006 കാലത്താണ് അദ്ദേഹം ബിജെപി അധ്യക്ഷനായിരുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പ്രഖ്യാപനം നടത്തിയത്. കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറായി നിയമിതനായതോടെയാണ് സംസ്ഥാന ബിജെപി അധ്യക്ഷന്റെ ഒഴിവുണ്ടായത്.
നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ശ്രീധരന്‍ പിള്ളയെ തിരഞ്ഞെടുത്തത്. വി. മുരളീധരന്‍, പി. കെ. കൃഷ്ണദാസ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു.
അഭിപ്രായസമന്വയത്തിലെത്താന്‍ സാധിക്കാതെ വന്നതോടെയാണ് ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന്‍ പിള്ളയെ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി കഴിഞ്ഞ ദിവസം ശ്രീധരന്‍പിള്ള ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
അപ്പോള്‍ തന്നെ ശ്രീധരന്‍ പിള്ള പുതിയ സ്ഥാനത്തേയ്‌ക്കെത്തുന്നുവെന്ന് ഏതാണ്ട് ഉറപ്പായിരുന്നു.
ഒരുഘട്ടത്തില്‍ കെ.സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന് മുരളീധരന്‍ പക്ഷം ആവശ്യപ്പെട്ടു. ആ ആവശ്യം പക്ഷേ, അമിത് ഷാ തള്ളുകയായിരുന്നു.
ആര്‍എസ്എസ് നേതൃത്വത്തിന്റെ പിന്തുണയും ശ്രീധരന്‍പിള്ളയ്ക്കാണ്. കെ.സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസ് നേതൃത്വം എതിര്‍പ്പറിയിച്ചിരുന്നു.
ഗ്രൂപ്പുകളുടെ തമ്മിലടി നിമിത്തമാണ് കേരളത്തില്‍ പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയത്.
COMMENTS