കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20) ആണ് മരിച്ചത്.
എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് അഭിമന്യു(20). പരിക്കേറ്റവരില്‍ അര്‍ജുന്റെ നില ഗുരുതരമാണ്.അര്‍ജുനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വെന്റിലേറ്റിലേക്കു മാറ്റി.
തിങ്കളാഴ്ച രാത്രി 12.30 ന് ഹോസ്റ്റലില്‍ അതിക്രമിച്ചു കയറിയാണ് കൊലപാതകവും അക്രമവും. ഇരുപതോളം പേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നു. സംഘം കോളേജിലേക്ക് ആക്രമിച്ചുകയറാന്‍ നോക്കിയത് ചോദ്യംചെയ്തപ്പോള്‍ അഭിമന്യുവിനെ ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. സംഭവസ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നു. കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അഭിമന്യൂ. അഭിമന്യുവിന്റെ മൃതദേഹം മഹാരാജസ് കോളേജില്‍ ഉച്ചക്ക് ഒരുമണിക്ക് പൊതുദര്‍ശനത്തിന് വയ്ക്കും.
കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്‌കൊച്ചി സ്വദേശി റിയാസ് എന്നീ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ബിലാല്‍ കോട്ടയം സിഎംഎസ് കോളേജിലെ കാമ്പസ് ഫ്രണ്ട് ഭാരവാഹിയാണ്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അറിയിച്ചു. അഭിജിത്തിന്റെ മരണത്തിനെ തുടര്‍ന്ന് വട്ടവടപഞ്ചായത്തില്‍ തിങ്കളാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍ ആചരിക്കും.
വട്ടവട കൊട്ടക്കാമ്പൂര്‍ രണ്ടാം വാര്‍ഡില്‍ സൂപ്പവീട്ടില്‍ എസ് ആര്‍ മനോഹരന്റെ മകനാണ് അഭിമന്യു. ഡിവൈഎഫ്‌ഐ വട്ടവട വില്ലേജ് സമ്മേളനം ഞായറാഴ്ച ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് നാലിനാണ് അഭിമന്യു കോളേജിലേക്ക് പോയത്.
വട്ടവട ഗവ. സ്‌കൂളില്‍ നിന്ന് പ്ലസ് ടു പാസായ ശേഷമാണ് മഹാരാജാസില്‍ ചേര്‍ന്നത്. അമ്മ: ഭൂപതി. സഹോദരന്‍: പരിജിത്ത്. സഹോദരി: കൗസല്യ.
Keywords: Death, SFI, Maharajas college, Murder
COMMENTS