കടവന്ത്ര : 'കുടുംബത്തില്‍ സ്ത്രീകളുടെ മഹത്ത്വം' എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ജനജാഗൃതി പൊന്നുരുന്നി സഹോദരന്‍ അയ്യപ്പന്‍ കുടുംബ ...
കടവന്ത്ര : 'കുടുംബത്തില്‍ സ്ത്രീകളുടെ മഹത്ത്വം' എന്ന വിഷയത്തെക്കുറിച്ച് ഹിന്ദു ജനജാഗൃതി പൊന്നുരുന്നി സഹോദരന്‍ അയ്യപ്പന്‍ കുടുംബ യൂണിറ്റില്‍ ചര്‍ച്ച നടത്തി.
സമിതിയിലെ കുമാരി അദിതി പ്രസാദ് സംസാരിച്ചു. വീട്ടമ്മ കുടുംബത്തിലെ എല്ലാവര്‍ക്കുമുള്ള ഒരു തണലാണ്. കുടുംബത്തില്‍ ആര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഓടിയെത്തുന്നത് അമ്മയുടെ അടുത്താണ്.
ഭാരതീയ സംസ്‌കാരത്തില്‍ സ്ത്രീക്ക് വളരെയധികം ബഹുമാനവും അധികാരങ്ങളും നല്‍കുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന വീടുകളില്‍ ഭഗവാന്‍ വസിക്കുമെന്ന് പുരാണങ്ങളില്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ തെറ്റായ വിചാരത്തോടെ നോക്കുന്ന വ്യക്തിയുടെ സമ്പത്ത്, ജ്ഞാനം, ബഹുമാനം എന്നിവയും, ഒടുവില്‍ ജീവിതം തന്നെയും നശിച്ചു പോകുമെന്ന് പുരാണങ്ങളില്‍ പറയുന്നുവെന്ന്, കുമാരി അദിതി പ്രസാദ് വിശദീകരിച്ചു.
കുട്ടികളില്‍ ചെറുപ്പം മുതല്‍ നല്ല ശീലങ്ങള്‍ വളര്‍ത്തുക, വേണ്ട സമയത്ത് അവരെ ശിക്ഷിക്കുക, കുട്ടികളുടെ മുന്‍പില്‍ അച്ഛനമ്മമാരുടെ പെരുമാറ്റം മാതൃകയായിരിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണമെന്ന് അദിതി ഓര്‍മിപ്പിച്ചു.
COMMENTS