തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് വിദേശത്തു നിന്നും ഒരു ആരാധകനെത്തിയിരിക്കുന്നു. പഴശ്ശിരാജയെ അഭിനന്ദിച്ച് ബ്രിട...
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കേരളവര്‍മ്മ പഴശ്ശിരാജയ്ക്ക് വിദേശത്തു നിന്നും ഒരു ആരാധകനെത്തിയിരിക്കുന്നു. പഴശ്ശിരാജയെ അഭിനന്ദിച്ച് ബ്രിട്ടീഷ് എം.പി മാര്‍ട്ടിന്‍ ഡേയാണ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലാന്റ് നാഷണല്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം. പഴശ്ശിരാജ തന്നെ ആവേശഭരിതനാക്കിയെന്നാണ് മാര്‍ട്ടിന്‍ ഡേ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വാതന്ത്ര്യസമര പോരാളി വില്യം വാലേസിന്റെ ജീവിതവുമായി പഴശ്ശിയുടെ ജീവിതത്തിന് സാമ്യമുണ്ടെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു. പഴശ്ശിരാജയെപ്പോലെ ഗറില്ലാ യുദ്ധതന്ത്രങ്ങള്‍ വാലേസും പ്രയോഗിച്ചിട്ടുണ്ടെന്നാണ് മാര്‍ട്ടിന്‍ ഡേ വിവരിക്കുന്നത്.
വാലേസിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനാണ് പഴശ്ശിരാജയെക്കുറിച്ച് പറഞ്ഞുതന്നതെന്നും, മമ്മൂട്ടിയുടെ സിനിമകാണാന്‍ തന്നെ നിര്‍ദ്ദേശിച്ചതെന്നും മാര്‍ട്ടിന്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു.

COMMENTS