മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഉണ്ടായ കനത്ത മഴയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് അപകട...
മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഉണ്ടായ കനത്ത മഴയില്‍ റെയില്‍വേ മേല്‍പ്പാലം തകര്‍ന്നുവീണു. അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇന്നു രാവിലെയാണ് അപകടമുണ്ടായത്. അന്ധേരി ഈസ്റ്റിനെ ഗോഖലെ ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ദിവസേന ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന പാലമാണ് തകര്‍ന്നുവീണത്.
പാലത്തിന്റെ അവശിഷ്ടങ്ങളും വൈദ്യുതി ലൈനും റെയില്‍വേ ട്രാക്കിലേക്ക് വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. തകര്‍ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടങ്ങിയിട്ടുണ്ടോ എന്ന് അറിയുന്നതിനായി തിരച്ചില്‍ തുടരുകയാണ്.

COMMENTS