കൊച്ചി: ഒരേ താരങ്ങള്‍ അഭിനയിക്കുന്ന രണ്ട് സിനിമകള്‍ അടുത്തടുത്ത് റിലീസ് ആകുന്നത് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വി...
കൊച്ചി: ഒരേ താരങ്ങള്‍ അഭിനയിക്കുന്ന രണ്ട് സിനിമകള്‍ അടുത്തടുത്ത് റിലീസ് ആകുന്നത് താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ്. പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മൈ സ്റ്റോറിയും കൂടെയും അടുത്തടുത്ത് റിലീസ് ആയതിനെക്കുറിച്ചാണ് പൃഥ്വിരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കൂടെ ജൂലായ് രണ്ടാം ആഴ്ച റിലീസ് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ മൈ സ്റ്റോറിയുടെ റിലീസ് അടുത്താണ് തീരുമാനിച്ചത്. ഇതേക്കുറിച്ച് തന്റേതായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ തീരുമാനിക്കുന്നത് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ്.
അതേസമയം മൈ സ്റ്റോറി പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നെന്നും പ്രധാനതാരങ്ങള്‍ പ്രമോഷന് വേണ്ടി ഇറങ്ങുന്നില്ലെന്നും നായിക പാര്‍വതി നടന്‍ മമ്മൂട്ടിക്കെതിരെ സംസാരിച്ചത് തന്റെ സിനിമയ്ക്ക് ദോഷകരമായി ബാധിച്ചെന്നും കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സംവിധായിക റോഷ്‌നി ദിനകര്‍ വ്യക്തമാക്കിയിരുന്നു.

COMMENTS