പൈനാവ്: കാല്‍ നൂറ്റാണ്ടിനിടെ രണ്ടാമതും ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ട പശ്ചാത്തലമുണ്ടായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള ...
പൈനാവ്: കാല്‍ നൂറ്റാണ്ടിനിടെ രണ്ടാമതും ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ട പശ്ചാത്തലമുണ്ടായ സാഹചര്യത്തില്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിക്കൊണ്ടിരിക്കുന്നത്.
* ഉയരുന്ന ജലനിരപ്പ് ജില്ലാ ഭരണകൂടവും വൈദ്യുതി ബോര്‍ഡും കൃത്യമായി നീരീക്ഷിക്കുന്നു.
* ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രി നേരിട്ട്.
* കേരള ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ അഡിഷണല്‍ ചീഫ് സെക്രട്ടറിയെ ജില്ലയിലേക്ക് അയച്ചിട്ടുണ്ട്.
* റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറിയും ഇടുക്കി മുന്‍ ജില്ലാ കലക്ടറുമായ പി എച്ച് കുര്യന്‍ ഇടുക്കിയില്‍ ക്യാമ്പ് ചെയ്ത്് വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നു.
* വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ജില്ലാ ഭരണകേന്ദ്രത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നല്കുന്നു.
* നാല് പേര്‍ വീതമുള്ള അഞ്ചു സംഘങ്ങള്‍ സര്‍വേയിലൂടെ പെരിയാര്‍ തീരദേശത്തെ എല്ലാ വിവരങ്ങളും ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഒരുക്കുന്നത്.
* പെരിയാര്‍ തീരത്തെ ആയിരത്തോളം പേര്‍ക്ക് ബോധവല്‍ക്കരണ ലഘുലേഖ നല്‍കി. പെരിയാറിനടുത്തുള്ളവരെ മാറ്റി പാര്‍പ്പിക്കുന്നു.
* പെരിയാറില്‍ നിന്ന് 10 മീറ്റര്‍, 50 മീറ്റര്‍, 100 മീറ്റര്‍ എന്നീ അകലത്തില്‍ പ്രത്യേകം തിരിച്ചാണ് വെള്ളം ഉയരാനുള്ള സാധ്യത കണക്കാക്കി സുരക്ഷാ ക്രമീകരണം ഒരുക്കുന്നത്.
* പെരിയാര്‍ തീരത്തുള്ള തടസ്സങ്ങള്‍ മാറ്റി.
* ചെറുതോണി ഉള്‍പ്പെടെ പെരിയാറിനോടു ചേര്‍ന്നുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം പ്രവര്‍ത്തനാനുമതി നിഷേധിച്ചു.
* സമീപത്തെ അഞ്ചു പഞ്ചായത്തുകളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
* റവന്യൂ വകുപ്പും പൊലീസും വൈദ്യുതി ബോര്‍ഡും ഫയര്‍ഫോഴ്‌സും ജലസേചന വകുപ്പും ആരോഗ്യ വകുപ്പും പ്രത്യേക യോഗം ചേര്‍ന്ന് മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു.
Keywords: Idukki Dam, Mullaperiyar, Rain, Dam Shutter Opening
COMMENTS