കൊച്ചി: പൊലീസ് ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ സ്‌നിഗ്ദ്ധ മര്‍ദ്ദിച്ച കേസ് റദ്ദാക്കേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസ് റ...
മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് റദ്ദാക്കാനാവില്ലെന്ന് സര്‍ക്കാരും കേസില്‍ ശാസ്ത്രീയമായ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ചും നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസില്‍ സ്‌നിഗ്ദ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതിയും നേരത്തെ ഉത്തരവിട്ടിരുന്നു.
ഗവാസ്‌കര്‍ക്കെതിരെ സ്‌നിഗ്ദ്ധയും സ്ത്രീത്വത്തെ അപമാനിച്ചു എന്നുകാണിച്ച് ഹര്‍ജി നല്‍കിയിരുന്നു. ഇതിനെതിരെ ഗവാസ്‌കറും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ച ശേഷമാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
COMMENTS