ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 42 നശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ ക്രക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്‌റിക് ...
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ 42 നശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മുന്‍ ക്രക്കറ്റ് താരം ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന തെഹ്‌റിക് ഇ ഇന്‍ സാഫ് 113 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. ഇതുവരെയുള്ള ലീഡനുസരിച്ച് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക് കടക്കുമെന്നാണ് സൂചന.
മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ മുസ്ലിം ലീഗ് - നവാസ് 66 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും മകന്‍ ബിലാവല്‍ ഭൂട്ടോയും നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 39 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ 54 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
അതേസമയം ഔദ്യോഗിക ഫലപ്രഖ്യാപനം നീളുകയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുളളത്. ഇന്ന് ഉച്ചയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടാവും എന്നാണ് സൂചന.
അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാര്‍ട്ടിയടക്കമുളളവര്‍ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് പാര്‍ട്ടി അനുനായികളോട് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
പാകിസ്ഥാനില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ടെങ്കിലും ഫലപ്രഖ്യാപനത്തിന് ശേഷം പ്രശ്‌നങ്ങള്‍ വഷളാകുമെന്നാണ് റിപ്പോര്‍ട്ട്.

COMMENTS