തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതോടെ അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കി. തിങ്കളാഴ്ച രാത്...
തൊടുപുഴ: ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതോടെ അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) നല്‍കി. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നത്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിനു മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ജലനിരപ്പ് ഉയര്‍ന്ന് 2399 അടിയാകുമ്പോള്‍ അതീവജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) നല്‍കും. ഇതിനെ തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും.
അടിയന്തര സാഹചര്യം പരിഗണിച്ച് ദേശീയ ദുരന്തപ്രതികരണ സേനയുടെ സംഘത്തെ ആലുവയില്‍ വിന്യസിച്ചിട്ടുണ്ട്. മറ്റൊരു സംഘം ഞായറാഴ്ച ഇടുക്കിയിലെത്തിയിട്ടുണ്ട്. തൃശൂരിലും മറ്റൊരു സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ കര നാവിക വ്യോമസേനകളുടെയും തീരസേനയുടെയും സഹായം തേടി. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ രണ്ടു ഹെലികോപ്ടറുകളും നാലു കമ്പനി കരസേനയും തയ്യാറാണ്.
എമര്‍ജന്‍സി കിറ്റ്
ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ തുറക്കപ്പെട്ടാല്‍ ചെറിയ തോതിലെങ്കിലും വെള്ളപ്പൊക്കത്തിനു സാദ്ധ്യതയുണ്ട്. ഇതു മുന്നില്‍ക്കണ്ട് വീടുകളില്‍ എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വയ്ക്കണം.അടിയന്തര ഘട്ടത്തില്‍ ബന്ധപ്പെടാന്‍ സര്‍ക്കാര്‍ സജ്ജമാക്കിയ നമ്പരുകള്‍
മൊബൈല്‍ ഫോണ്‍, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ നല്ല ചാര്‍ജുള്ള പവര്‍ ബാങ്ക്, കുടിവെള്ളം, ഒ.ആര്‍.എസ് പൗഡര്‍, അത്യാവശ്യ മരുന്നുകള്‍, മുറിവിനുള്ള മരുന്ന്, കപ്പലണ്ടി, ഈന്തപ്പഴം, ചെറിയ കത്തി, ക്‌ളോറിന്‍ ഗുളിക, ആന്റി സെപ്ടിക് ലോഷന്‍, അത്യാവശ്യം പണം എന്നിവ കിറ്റില്‍ കരുതാന്‍ മറക്കരുത്.
എറണാകുളം 04841077 (7902200300, 7902200400)
ഇടുക്കി 048621077 (9061566111, 9383463036)
തൃശൂര്‍ 04871077, 2363424 (9447074424)
* ഓറഞ്ച് അലര്‍ട്ട് മുന്നറിപ്പിന്റെ രണ്ടാം ഘട്ടം.
* ജലനിരപ്പ് 2399 അടിയായാല്‍ അടുത്ത ഘട്ടം റെഡ് അലര്‍ട്ട്.
* സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്നു ജില്ലാ ഭരണകൂടം.
* അണക്കെട്ടിനു മുകളില്‍ കണ്‍ട്രോള്‍ റൂം സുസജ്ജം
* റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും.
* മൈക്കിലൂടെയും മറ്റും മുന്നറിയിപ്പ് നല്കും.
* റെഡ് അലര്‍ട്ട് നല്കി 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഷട്ടര്‍ തുറക്കും.
* ഷട്ടര്‍ തുറക്കുന്നതിന്റെ ആദ്യഘട്ടം ട്രയല്‍ റണ്‍.
* ട്രയല്‍ റണില്‍ ചെറുതോണിയിലെ അഞ്ചു ഷട്ടറുകള്‍ തുറക്കും.
* ട്രയല്‍ റണില്‍ നാലു മണിക്കൂര്‍ ഷട്ടര്‍ തുറന്നുവയ്ക്കും.
* 40 സെന്റീമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തിയാല്‍ സെക്കന്‍ഡില്‍ 1750 ഘന അടി ജലം പുറത്തേയ്‌ക്കൊഴുകും.
Keywords: Idukky dam, Orange alert, Kerala
COMMENTS