കൊച്ചി : കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. എറണാകുളം മഹാരാജാസ...
കൊച്ചി : കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതിനെ തുടര്‍ന്ന് എസ്ഡിപിഐ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു.
എറണാകുളം മഹാരാജാസ് കോളേജില്‍ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ഇന്നുച്ചയ്ക്കു കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച്ച എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയവരെയാണ് എറണാകുളത്ത് പത്രസമ്മേളനം കഴിഞ്ഞിറങ്ങുമ്പോള്‍ കസ്റ്റഡിയിലെടുത്തത്.
ഇവരെ സ്‌റ്റേഷനില്‍ കൊണ്ടുപോയി അഭിമന്യു വധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയായിരുന്നു.
നേതാക്കളെ വിട്ടയച്ചതിനാലും കാലവര്‍ഷക്കെടുതി കണക്കിലെടുത്തുമാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്നും കരിദിനം ആചരിക്കുമെന്നും എസ്ഡിപിഐ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
COMMENTS