കൊച്ചി: മലയാള സിനിമയില്‍ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളാകാറുണ്ടെന്ന് യുവ നടന്‍ നവജിത് നാരായണന്‍. അടുത്തിടെ പുറത്തിറങ്ങിയ ആമിയില്...
കൊച്ചി: മലയാള സിനിമയില്‍ പുരുഷന്മാരും കാസ്റ്റിങ് കൗച്ചിന്റെ ഇരകളാകാറുണ്ടെന്ന് യുവ നടന്‍ നവജിത് നാരായണന്‍. അടുത്തിടെ പുറത്തിറങ്ങിയ ആമിയില്‍ ചങ്ങമ്പുഴയായും ലില്ലി, മാമാങ്കം എന്നീ സിനിമകളിലും നവജിത് അഭിനയിച്ചിട്ടുണ്ട്.
സിനിമയില്‍ നിരവധി നടികള്‍ പ്രത്യക്ഷമായും പരോക്ഷമായും കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഒരു നടന്റെ തുറന്നുപറച്ചില്‍ ആദ്യമായാണ്.
മൂന്നു വര്‍ഷത്തോളമായി തനിക്ക് പരിചയമുള്ള ഒരു സംവിധായകനോട് സിനിമയില്‍ വേഷം ചോദിച്ച് ഫഌറ്റില്‍ ചെന്നപ്പോള്‍ തനിക്ക് വേഷം നല്‍കിയാല്‍ അയാള്‍ക്കു കിട്ടുന്ന ലാഭത്തെക്കുറിച്ചാണ് ചോദിച്ചതെന്ന് നവജിത് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ആദ്യം തനിക്ക് മനസ്സിലായില്ലെന്നും പിന്നീട് അയാള്‍ അപമര്യാദയായി പെരുമാറാന്‍ തുടങ്ങിയപ്പോള്‍ അയാളുടെ മുഖത്തടിച്ച് താന്‍ ഇറങ്ങിപ്പോന്നെന്നും നവജിത് പോസ്റ്റില്‍ കുറിക്കുന്നു.
തനിക്ക് മാത്രമല്ല കൊച്ചിയില്‍ സിനിമാ മോഹവുമായി നടക്കുന്ന പലരുടെയും അനുഭവമാണിതെന്നും നവജിത് വ്യക്തമാക്കുന്നു. സിനിമയെ സത്യസന്ധമായി കാണുന്ന നിരവധിപ്പേര്‍ക്ക് അപമാനമാണ് ഇയാളെപ്പോലുള്ളവരെന്നും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ഇത്തരത്തില്‍ അനുഭവമുണ്ടെന്നും നവജിത് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

COMMENTS