നടന്‍ ദിലീപിനെതിരായ പരാതി എഴുതിക്കൊടുത്തില്ല എന്ന എഎംഎംഎ പ്രസിഡന്റ് മോഹന്‍ ലാലിന്റെ പരാമര്‍ശം നീതിനിഷേധത്തിനു തുല്യമാണെന്ന് ആക്രമിക്കപ്...
നടന്‍ ദിലീപിനെതിരായ പരാതി എഴുതിക്കൊടുത്തില്ല എന്ന എഎംഎംഎ പ്രസിഡന്റ് മോഹന്‍ ലാലിന്റെ പരാമര്‍ശം നീതിനിഷേധത്തിനു തുല്യമാണെന്ന് ആക്രമിക്കപ്പെട്ട നടി പറഞ്ഞതായി രമ്യാ നമ്പീശന്‍.
മോഹന്‍ലാല്‍ ഈ വിഷയത്തില്‍ നടത്തിയ പത്രസമ്മേളനത്തിനുള്ള പ്രതികരണമെന്ന നിലയിലാണ് താരസംഘടനയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും നടിയുടെ അടുത്ത സുഹൃത്തുമെന്ന നിലയില്‍ രമ്യ ഇക്കാര്യം വ്യക്തമാക്കിയത്.
ദിലീപ് അവസരങ്ങള്‍ ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി രേഖാമൂലം പരാതി നല്‍കിയില്ലെന്നാണ് മോഹന്‍ ലാല്‍ പറയുന്നത്. നടിക്കു വേണ്ടിയാണ് രമ്യ സംസാരിക്കുന്നത്.
എഎംഎംഎ ഒരു കുടുംബമാണെന്നു പ്രസിഡന്റ് പറയുന്നു. കുടുംബത്ത് ഒരു പരാതിയുണ്ടെങ്കില്‍ എഴുതിക്കൊടുക്കുകയാണോ രീതി. പരാതി വാക്കാല്‍ തന്നെ പറയുകയല്ലേ പതിവ് എന്നാണ് നടി ചോദിച്ചതെന്നു രമ്യ പറയുന്നു.
മോഹന്‍ ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനു ശേഷം ഞാന്‍ അവളുമായി സംസാരിച്ചു. സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ എന്നാണ് അവള്‍ അപ്പോള്‍ ചോദിച്ചത്. പരാതി പറഞ്ഞപ്പോള്‍ അന്വേഷിക്കാമെന്നാണ് പറഞ്ഞത്. അന്വേഷിച്ചു കാണുമായിരിക്കും. ആരോപണ വിധേയനായ വ്യക്തി അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും.
എഴുതിക്കൊടുത്തില്ലെന്ന ന്യായമാണ് പ്രസിഡന്റ് ഉയര്‍ത്തുന്നത്. ഇനി പരാതി എഴുതി കൊടുത്താലും നടപടി ഉണ്ടാവില്ലെന്നാണ് ഇതില്‍ നിന്നു മനസ്സിലാകുന്നുവെന്നും നടി അഭിപ്രായപ്പെട്ടതായി രമ്യ പറഞ്ഞു.
Keywords: AMMA, Remya Nambeean, Mohanlal
COMMENTS