ന്യൂഡല്‍ഹി: ഇന്ന് ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ ...
ന്യൂഡല്‍ഹി: ഇന്ന് ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭ ഇന്ന് പരിഗണിക്കാനിരിക്കുന്ന സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് വന്നിരിക്കുന്നത്. നാലര വര്‍ഷം പൂര്‍ത്തിയാക്കി കാലാവധി അവസാനിക്കാറായ സന്ദര്‍ഭത്തിലാണ് മോദി സര്‍ക്കാരിന്റെ ആദ്യ അവിശ്വാസപ്രമേയം ലോക്‌സഭ പരിഗണിക്കുന്നത്.
ക്രിയാത്മകവും തടസ്സങ്ങളില്ലാത്തതുമായ ചര്‍ച്ച നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനാവശ്യമായ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും ഭരണഘടനയോടും ജനങ്ങളോടും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
എന്നാല്‍ അവിശ്വാസപ്രമേയം എത്രകണ്ട് വിജയിക്കുമെന്ന് പറയാനാകില്ല. ഭരണകക്ഷിയായ എന്‍.ഡി.എയ്ക്ക് ലോക്‌സഭയില്‍ വ്യക്തമായ മുന്‍തൂക്കമുള്ളതിനാല്‍ പ്രമേയം പാസാകാന്‍ സാധ്യതയില്ല.

COMMENTS