കൊച്ചി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ എസ് ഹരീഷിനു പിന്തുണയുമായി മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമ...
കൊച്ചി: സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് നോവല്‍ പിന്‍വലിച്ച എഴുത്തുകാരന്‍ എസ് ഹരീഷിനു പിന്തുണയുമായി മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരണം ആരംഭിച്ച മീശ എന്ന നോവലില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നത് പുരുഷന്മാരെ വശീകരിക്കാനാണെന്ന തരത്തില്‍ വന്ന പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.
നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്നും മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ ഒരു യുവാവിന് എഴുത്തു നിറുത്തേണ്ടിവരുന്നതില്‍ പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
മീശ എന്ന നോവല്‍ എഴുത്തുകാരനു പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
നോവലിസ്റ്റിന്റെ കുടുംബാംഗങ്ങളെ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും ആഭ്യന്തരവകുപ്പ് നടപടിയെടുത്തില്ല. ഈ നിലപാട് ദുരൂഹമെന്നും രമേശ് പറഞ്ഞു.
സമൂഹ മനസ്സ് പാകമാകുമ്പോള്‍ തന്റെ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് പറഞ്ഞു.
അര നൂറ്റാണ്ട് മുമ്പ് കേരളത്തില്‍ നിലനിന്നിരുന്ന ജാതി അധിഷ്ഠിത അവസ്ഥയെ ദലിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലാണ് മീശ.
തന്റെ കുടുംബത്തിനു പോലും പുറത്തിറങ്ങി നടക്കാനാവാത്ത വിധം ഭീഷണിയും തെറിവിളിയും ഉണ്ടായതിനാലാണ് ഹരീഷ് പറഞ്ഞു.
COMMENTS