പാലക്കാട്: മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഓരോന്നായാണ് തുറക്കുന്നത്. നാല് ഷട്ടറുകളാണുള്ളത്. നാലു വര്‍ഷത്ത...
പാലക്കാട്: മലമ്പുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഓരോന്നായാണ് തുറക്കുന്നത്. നാല് ഷട്ടറുകളാണുള്ളത്. നാലു വര്‍ഷത്തിനുശേഷമാണ് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കുന്നത്.
തുറന്നുവിട്ട വെള്ളം മുക്കൈപ്പുഴ വഴി കല്പാത്തിപ്പുഴയിലൂടെ ഒഴുകി ഭാരതപ്പുഴയില്‍ എത്തിച്ചേരും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
ഡാമിന്റെ സംഭരണശേഷി 115.06 മീറ്ററാണ്. വെള്ളം 114.86 മീറ്റര്‍ എത്തിയതോടെയാണ് തുറന്നുവിട്ടത്.
വെള്ളിയാഴ്ചവരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളതിനാല്‍ അതിനുശേഷമേ ഷട്ടര്‍ അടയ്ക്കുന്നകാര്യത്തില്‍ തീരുമാനമുണ്ടാകുകയുള്ളൂ.

COMMENTS