ചെന്നൈ: ജനിച്ച സ്ഥലമല്ല ദീര്‍ഘനാളായി ജീവിക്കുന്ന സ്ഥലമാണ് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡമാക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. നേര...
ചെന്നൈ: ജനിച്ച സ്ഥലമല്ല ദീര്‍ഘനാളായി ജീവിക്കുന്ന സ്ഥലമാണ് മെഡിക്കല്‍ പ്രവേശനത്തിന് മാനദണ്ഡമാക്കേണ്ടതെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. നേരത്തെ മാതാപിതാക്കളിലൊരാള്‍ തമിഴ്‌നാട്ടില്‍ ജനിച്ച വിദ്യാര്‍ത്ഥികളെ മാത്രം സംസ്ഥാന ക്വോട്ടയില്‍ പ്രവേശിപ്പിച്ചാല്‍ മതി എന്ന നിലപാടിലായിരുന്നു തമിഴ്‌നാട് മെഡിക്കല്‍ ഡയറക്ട്രേറ്റ്. ഇക്കാരണത്താല്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
എന്നാല്‍ തമിഴ്‌നാട്ടില്‍ ജനിച്ച് കേരളത്തില്‍ വളര്‍ന്ന തന്നെ തമിഴ്‌നാട്ടില്‍ സംസ്ഥാന ക്വോട്ടയില്‍ അഡ്മിഷന് പരിഗണിക്കണമെന്ന ഗൗതം എന്ന കുട്ടിയുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗൗതമിനോട് അഖിലേന്ത്യാക്വോട്ടയില്‍ പ്രവേശനം തേടാനാണ് കോടതി നിര്‍ദ്ദേശിച്ചത്.
അതേസമയം മദ്രാസ് ഹൈക്കോടതിയുടെ ഈ ഉത്തരവു പ്രകാരം തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ സംസ്ഥാന ക്വോട്ടയില്‍ അഡ്മിഷന്‍ തേടാനാകും.

COMMENTS