കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസും കൊല്ലം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ...
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയും കേരള കോണ്‍ഗ്രസ് നേതാവ് സ്‌കറിയ തോമസും കൊല്ലം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയില്‍ ലയിച്ച് ഇടതു മുന്നണിയില്‍ ചേരാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഇരു പാര്‍ട്ടികളുടേയും കാര്യം പിന്നീട് പരിഗണിക്കാം എന്നായിരുന്നു ഇടതുപക്ഷത്തിന്റെ ഉറപ്പ്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനമാകാത്തതിനാല്‍ സ്‌കറിയ തോമസ് വിഭാഗം ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. അതിന്റെ മുന്നോടിയായാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്.

COMMENTS