തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങള്‍ക്കു ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി. അയ്യപ്പധര്‍മ്മ സേനയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വിഭാഗം തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങള്‍ക്കു ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി. അയ്യപ്പധര്‍മ്മ സേനയും ഹനുമാന്‍ സേനയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഹര്‍ത്താലിനു പിന്തുണയില്ലെന്ന് ആര്‍എസ്എസും വിശ്വഹിന്ദുപരിഷത്തും അറിയിച്ചു. ഹര്‍ത്താലിനു പിന്തുണയില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബൈജു അറിയിച്ചു.
ഹര്‍ത്താലുമായി ആര്‍എസ്എസിനു ബന്ധമില്ലെന്ന് പ്രാന്തകാര്യവാഹക് പി. ഗോപാലന്‍കുട്ടി പറഞ്ഞു. ചില സംഘടനകള്‍ ഹിന്ദു സംഘടനകള്‍ എന്ന പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഹര്‍ത്താലിനു പിന്നില്‍ ആരെന്നു കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും പതിവുപോലെ സര്‍വീസുകള്‍ നടത്തുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടിസിയും പതിവുപോലെ സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്ന് കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു അറിയിച്ചു.
Highlight: Kerala hartal by Hanuman sena and Ayyappa dharma sena.

COMMENTS