തിരുവനന്തപുരം: നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ഹര...
തിരുവനന്തപുരം: നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ഹര്‍ത്താലിനെ പരിഹസിച്ച് ട്രോളുകളും പ്രത്യക്ഷപ്പെട്ടു.
എസ്ഡിപിഐ നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. പിന്നീട് പൊലീസ് നേതാക്കളെ നിരുപാധികം വിട്ടയച്ചതോടെ ഹര്‍ത്താല്‍ പിന്‍വലിക്കുകയായിരുന്നു.
പൊലീസ് വേട്ടയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം അറിയിച്ചു.
മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തി ഇറങ്ങുമ്പോഴാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
Keywords: Hartal, Kerala, SDPI

COMMENTS