ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കെ. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപ...
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ കെ. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന കാവേരി ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയത്. കരുണാനിധി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു.
അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണെന്നും ഡിഎംകെ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എ. രാജ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പറഞ്ഞു.
കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമാണെന്ന അഭ്യൂഹം കഴിഞ്ഞ ദിവസം പരന്നിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയതും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി മുഖ്യമന്ത്രി പളനിസ്വാമി ചെന്നൈയില്‍ തിരിച്ചെത്തിയതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി.
കരുണാനിധി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രിക്കു പുറത്ത് ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ആശുപത്രിയിലും ചെന്നൈയിലെ പ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.
Karunanidhi's condition improves says medical bulletin.

COMMENTS