ന്യൂഡല്‍ഹി: നൂറോളം മലയാളികളുള്‍പ്പടെ 1575 ഓളം തീര്‍ത്ഥാടകര്‍ കൈലാസ് - മാനസ സരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ മൂന്നിടങ്ങളിലായി കുടുങ്ങിക്ക...
ന്യൂഡല്‍ഹി: നൂറോളം മലയാളികളുള്‍പ്പടെ 1575 ഓളം തീര്‍ത്ഥാടകര്‍ കൈലാസ് - മാനസ സരോവര്‍ യാത്രയ്ക്കിടെ നേപ്പാളില്‍ മൂന്നിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നു. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്.
കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസി തീര്‍ത്ഥാടകരുമായി ബന്ധപ്പെടുന്നുണ്ട്. പ്രതികൂലമായ കാലാവസ്ഥയാണ് ഇവരുടെ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്.
തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അവര്‍ക്കുള്ള ഭക്ഷണവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

COMMENTS