ന്യൂഡല്‍ഹി: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയതിന്റെ വിശദീകരണവുമായി കേന്ദ്ര മാനവ...
ന്യൂഡല്‍ഹി: പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി നല്‍കിയതിന്റെ വിശദീകരണവുമായി കേന്ദ്ര മാനവശേഷി മന്ത്രാലയം രംഗത്തെത്തി. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന തെറ്റായ പ്രചാരണമാണ് വിവാദത്തിനു കാരണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഈ സംഭവം വിവാദമായതോടെയാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.
നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ശ്രേഷ്ഠപദവി നല്‍കാമെന്ന് ചട്ടത്തിലുണ്ടെന്നും എങ്കിലും മൂന്നു വര്‍ഷത്തിനകം വിദ്യാഭ്യാസ സ്ഥാപനം നിലവില്‍ വരണമെന്ന് അനുമതി നല്‍കിക്കൊണ്ടുള്ള കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COMMENTS